- Chinju.M.A
- 06 Jul 2026
ചെലവ് കുറവ് ഭംഗി കൂടുതൽ...ടൈലും മാർബിളും വേണ്ട; ബജറ്റ് ഫ്രണ്ട്ലിയായി വീടൊരുക്കാൻ സിമന്റ് ഫ്ലോറിങ്
ആധുനിക ഭവനനിർമ്മാണ രംഗത്ത് ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന ഒന്നാണ് മെറ്റീരിയലുകളുടെ സ്വാഭാവികത നിലനിർത്തിയുള്ള ഡിസൈനുകൾ. സിമന്റോ, കല്ലോ, ഇഷ്ടികയോ ആകട്ടെ അവയുടെ യഥാർത്ഥ നിറവും ടെക്സ്ചറും മറച്ചുവെക്കാതെ അതേപടി പുറത്തുകാണിക്കാൻ ഇന്നത്തെ തലമുറയ്ക്ക് ഒട്ടും മടിയുമില്ല. സീലിങ്ങിനോട് ഇണങ്ങിനിൽക്കുന്ന രീതിയിൽ വീടിന്റെ തറയും സിമന്റ് ഫിനിഷിലേക്ക് മാറ്റുന്നത് ഇന്റീരിയറിന് ഒരു പ്രത്യേക ഭംഗി നൽകുമെന്നാണ് പുതിയ ഡിസൈനർമാരുടെ പക്ഷം.
ടൈലുകളുടെയോ ഗ്രാനൈറ്റിന്റെയോ കണ്ണാടിത്തിളക്കത്തിന് പകരം പ്രകൃതിദത്തമായ ഒരു പരുക്കൻ സ്വഭാവവും മാറ്റ് ഫിനിഷുമാണ് സിമന്റ് നിലങ്ങൾ സമ്മാനിക്കുന്നത്. ഇത് വീടിന് പരമ്പരാഗതവും എന്നാൽ അങ്ങേയറ്റം മോഡേണുമായ ഒരു തനിമ നൽകുന്നു. വെട്ടുകല്ലും ഇഷ്ടികയും കൊണ്ടുള്ള ചുമരുകളുമായി ഇത് വളരെ വേഗത്തിൽ ഇഴുകിച്ചേരുകയും ചെയ്യും.
പരമ്പരാഗത ഓക്സൈഡ് നിലങ്ങൾ നിർമ്മിക്കുന്ന അതേ സാങ്കേതികവിദ്യ തന്നെയാണ് സിമന്റ് ഫ്ലോറിങ്ങിനും ഉപയോഗിക്കുന്നത്. നിശ്ചിത അനുപാതത്തിലുള്ള സിമന്റ്, മണൽ, ചരൽ മിശ്രിതമാണ് ഇതിന്റെ ആദ്യ അടിത്തറ. അതിനുമുകളിൽ അരിച്ചെടുത്ത മണൽ ഉപയോഗിച്ച് നേർത്തൊരു പാളിയൊരുക്കി, ഓർഡിനറി പോർട്‌ലാൻഡ് സിമന്റും വൈറ്റ് സിമന്റും കൃത്യമായ അളവിൽ കലർത്തി ഫൈനൽ ലെയർ മിനുസപ്പെടുത്തിയെടുക്കുന്നു. കൈകൊണ്ട് കരണ്ടി ഉപയോഗിച്ച് മിനുക്കുമ്പോഴാണ് ഈ നിലങ്ങൾക്ക് കൂടുതൽ ഭംഗി കൈവരുന്നത്. മെഷീൻ പോളിഷിംഗും ഇതിനായി ഉപയോഗിക്കാറുണ്ട്.
വീട് പണിയുമ്പോൾ ബജറ്റ് ഒതുക്കാൻ ആഗ്രഹിക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ പറ്റിയ ഏറ്റവും മികച്ച മാർഗ്ഗമാണിത്. ടൈലുകളോ മാർബിളുകളോ വാങ്ങാനുള്ള വൻ തുകയുമായി താരതമ്യം ചെയ്യുമ്പോൾ സിമന്റ് നിലങ്ങളുടെ മെറ്റീരിയൽ കോസ്റ്റ് വളരെ കുറവാണ്. എന്നാൽ ഇതിന്റെ ഫിനിഷിംഗിനായി ചെലവാകുന്ന പണിക്കൂലി മാത്രമാണ് പ്രധാന ചെലവ്.
കൈകൊണ്ട് അതീവ ശ്രദ്ധയോടെ ഫ്ലോർ മിനുസപ്പെടുത്താൻ കൂടുതൽ സമയമെടുക്കുന്നതിനാൽ ചതുരശ്രയടിക്ക് 80 മുതൽ 100 രൂപ വരെ ലേബർ ചാർജ് വരാം. നിലങ്ങൾ മാത്രമല്ല, വീടിനുള്ളിലെ ഭിത്തികൾ, ഇൻബിൽറ്റ് ഇരിപ്പിടങ്ങൾ, ഗോവണികൾ എന്നിവയെല്ലാം ഇതേ സിമന്റ് ശൈലിയിലേക്ക് മാറ്റിയെടുക്കാൻ സാധിക്കും. പണിക്കൂലി അല്പം കൂടിയാലും മെറ്റീരിയൽ ഇനത്തിൽ വലിയ തുക ലാഭിക്കാൻ സാധിക്കുമെന്നത് സാധാരണക്കാരായ ആളുകൾക്ക് വലിയൊരു ആശ്വാസമാണ്.
ഒറ്റയടിക്ക് വലിയൊരു സിമന്റ് തറയായി കിടക്കുന്നത് ഇഷ്ടപ്പെടാത്തവർക്ക് ഗ്ലാസ് റോഡുകളോ സ്പേസറുകളോ ഉപയോഗിച്ച് ടൈലുകൾ പാകിയത് പോലെ കൃത്യമായ കള്ളികളാക്കി നിലത്തെ തിരിക്കാവുന്നതാണ്. സിമന്റ് പൂർണ്ണമായി ഉണങ്ങുന്നതിന് മുൻപ് കൃത്യമായ അളവുകളിൽ വരയിട്ട് മുറിച്ചു മാറ്റുന്ന രീതിയും നിലവിലുണ്ട്. കൂടുതൽ അധ്വാനവും വൈദഗ്ധ്യവും ആവശ്യമായതിനാൽ ഇത് പണിക്കൂലി അല്പം വർദ്ധിപ്പിച്ചേക്കാം. നല്ലൊരു സിമന്റ് നിലം രൂപപ്പെടുന്നതിൽ നിർമ്മാണ സാമഗ്രികളുടെ ഗുണമേന്മയും വളരെ പ്രധാനമാണ്.
ഓരോ ബ്രാൻഡിന്റെയും സിമന്റിന്റെ നിറത്തിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. ചിലത് നല്ല ഇരുണ്ട നിറം നൽകുമ്പോൾ ചിലത് വെളുപ്പിനോട് അടുത്തുനിൽക്കും. നമ്മുടെ താല്പര്യത്തിനനുസരിച്ച് ബ്രാൻഡ് തിരഞ്ഞെടുക്കാം. കൂടാതെ വിള്ളലുകൾ വരാതിരിക്കാൻ കുറഞ്ഞത് 14 ദിവസമെങ്കിലും കൃത്യമായി വെള്ളം നനച്ച് ഇത് സംരക്ഷിക്കേണ്ടതുണ്ട്. ഓക്സൈഡ് പണികളിൽ നല്ല പരിചയസമ്പന്നരായ നാടൻ പണിക്കാരെ ഉപയോഗിച്ച് ചെയ്താൽ കുറഞ്ഞ ചെലവിൽ നിങ്ങളുടെ സ്വപ്നഭവനം അതീവ മനോഹരമാക്കാൻ സിമന്റ് ഫ്ലോറിങ്ങിലൂടെ സാധിക്കും.