• Chinju M A
  • 12 Oct 2026

വീട് ദിവസവും വൃത്തിയാക്കുന്നുണ്ടെങ്കിലും പഴയതായി തോന്നുന്നുണ്ടോ? കാരണം ക്ലീനിങ് തന്നെയാകാം! ഈ തെറ്റുകൾ ഇനി ആവർത്തിക്കരുത്

വീട് വൃത്തിയാക്കുമ്പോൾ എല്ലാവരുടെയും ലക്ഷ്യം ഒന്ന് തന്നെയാണ് , വീട് നല്ല വൃത്തിയും ഭംഗിയുമുള്ളതുമാക്കുക.

പക്ഷേ വൃത്തിയാക്കാനുള്ള ആവേശത്തിൽ നമ്മൾ ചെയ്യുന്ന ചില കാര്യങ്ങൾ വീടിന്റെ ടൈൽ, ഗ്രാനൈറ്റ്, മാർബിൾ, പെയിന്റ്, ജനൽ തുടങ്ങിയവയ്ക്ക് കേടുവരുത്തിയേക്കാം.

അതുകൊണ്ട് ഇത്രയും വൃത്തിയാക്കിയട്ടും എങ്ങനെ കേടായി എന്ന് പിന്നീട് ചിന്തിക്കേണ്ടി വരാതിരിക്കാൻ പതിവായി ചെയ്യുന്ന ചില തെറ്റുകൾ ഒഴിവാക്കാം.

 ടൈലിൽ എന്തും ഉപയോഗിച്ച് ഉരയ്ക്കരുത്


ബാത്ത്റൂമിലെയും ഫ്ലോറിലെയും ടൈലിൽ കറ കണ്ടാൽ ശക്തമായ ആസിഡോ മറ്റോ ഒഴിച്ച് ബ്രഷ് കൊണ്ട് ഉരയ്ക്കുന്ന ശീലം പലർക്കുമുണ്ട്.

കറ പോയേക്കാം. പക്ഷേ സ്ഥിരമായി ശക്തമായ രാസവസ്തുക്കൾ ഉപയോഗിക്കുന്നത് ടൈലിന്റെ ഉപരിതലത്തിനും ഗ്രൗട്ടിനും കേടുവരുത്താം.

കറയ്ക്ക് അനുയോജ്യമായ ക്ലീനിങ് പ്രോഡക്റ്റ് ഉപയോഗിച്ച്, ആദ്യം ചെറിയൊരു ഭാഗത്ത് പരീക്ഷിക്കുന്നതാണ് നല്ലത്.

 ഗ്രാനൈറ്റ് തിളങ്ങാൻ ആസിഡ് ഉപയോഗിക്കേണ്ട


അടുക്കളയിലെ ഗ്രാനൈറ്റ് വൃത്തിയാക്കുമ്പോൾ വിനാഗിരി, നാരങ്ങ, ആസിഡ് അടങ്ങിയ ശക്തമായ ക്ലീനർ തുടങ്ങിയവ ഉപയോഗിക്കുന്നവർ ഏറെയാണ്.

എല്ലാ ഗ്രാനൈറ്റിനും ഒരേ രീതിയിലുള്ള ക്ലീനിങ് ആവശ്യമില്ല. തെറ്റായ ക്ലീനർ സ്ഥിരമായി ഉപയോഗിച്ചാൽ  ഫിനിഷ് മങ്ങിപ്പോകാൻ സാധ്യതയുണ്ട്.

ഗ്രാനൈറ്റിന് അനുയോജ്യമായ മൈൽഡ് ക്ലീനർ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.

 മാർബിൾ ആണെങ്കിൽ കുറച്ചുകൂടി ശ്രദ്ധ വേണം


മാർബിൾ കാണാൻ മനോഹരമാണ്. പക്ഷേ ക്ലീനിങ്ന്റെ കാര്യത്തിൽ അതിനെ എല്ലാത്തരം ക്ലീനേഴ്സ്നും പരീക്ഷണവസ്തുവാക്കരുത്.

ആസിഡിക് ക്ലീനേഴ്സ് മാർബിളിന്റെ ഉപരിതലത്തെ ബാധിക്കാം. കറ നീക്കാൻ ശക്തമായ രാസവസ്തു ഉപയോഗിക്കുന്നതിന് മുമ്പ് അത് മാർബിളിന് അനുയോജ്യമാണോ എന്ന് ഉറപ്പാക്കണം.

 പെയിന്റ് ചെയ്ത ചുമരിൽ കഠിനമായി ഉരയ്ക്കരുത് 


കുട്ടികളുടെ കൈപ്പാടോ ചെറിയ കറയോ കണ്ടൽ ചുമരിൽ ശക്തമായി സ്ക്രബ് ചെയ്യുന്നത് ചിലപ്പോൾ പെയിന്റിന്റെ ഫിനിഷ് തന്നെ മാറ്റിയേക്കാം.

ആദ്യം മൃദുവായ തുണിയും അനുയോജ്യമായ മൈൽഡ് ക്ലീനിങ് സൊല്യൂഷൻഉം ഉപയോഗിച്ച് ചെറിയ ഭാഗത്ത് പരീക്ഷിക്കുക.

 ജനൽ ഗ്ലാസ് വൃത്തിയാക്കുമ്പോൾ ഇതും ശ്രദ്ധിക്കണം


ഗ്ലാസ് വൃത്തിയാക്കാൻ ന്യൂസ്‌പേപ്പർ ഉപയോഗിക്കുന്ന പഴയ രീതികൾ പലരും ഇപ്പോഴും പിന്തുടരുന്നു. എന്നാൽ എല്ലാത്തരം ഗ്ലാസ്കൾക്കും ഒരേ രീതിയിലുള്ള ക്ലീനിങ് അനുയോജ്യമാകണമെന്നില്ല.

പൊടിയോ മണലോ ഉള്ളപ്പോൾ നേരിട്ട് ശക്തമായി തുടയ്ക്കുന്നതിന് പകരം ആദ്യം അത് നീക്കം ചെയ്യുക. ഇല്ലെങ്കിൽ ചെറിയ സ്ക്രചസ് ഉണ്ടാകാം.

 കൂടുതൽ ക്ലീനർ കൂടുതൽ വൃത്തി എന്നല്ല 


ബാത്ത്റൂം വൃത്തിയാക്കുമ്പോൾ പല ക്ലീനിങ് പ്രോഡക്ടസ് ഒന്നിച്ചുപയോഗിക്കുന്നത് അപകടകരമായേക്കാം.

പ്രത്യേകിച്ച് വ്യത്യസ്ത രാസവസ്തുക്കൾ തമ്മിൽ കലർത്തുന്നത് ഒഴിവാക്കണം. ചില കോമ്പിനേഷൻസ് അപകടകരമായ വാതകങ്ങൾ ഉണ്ടാക്കാം.

അതുകൊണ്ട് ഒരു ക്ലീനർ ഉപയോഗിച്ചതിന് ശേഷം മറ്റൊന്ന് ഉപയോഗിക്കേണ്ടി വന്നാൽ ലേബൽലെ നിർദ്ദേശങ്ങൾ പാലിക്കുക. ക്ലീനേഴ്സ് തമ്മിൽ സ്വമേധയാ കലർത്തരുത്.

സ്റ്റീൽ ഭാഗങ്ങളിൽ കഠിനമായ സ്ക്രബ്ബർ ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കണം


സിങ്ക്, ടാപ്പ്, സ്റ്റീൽ ഫിറ്റിംഗ്സ് തുടങ്ങിയവയിൽ കറ കണ്ടാൽ കട്ടിയുള്ള സ്ക്രബ്ബർ ഉപയോഗിച്ച് ശക്തമായി ഉരയ്ക്കുന്നത് എളുപ്പമാണ്.

കറ മാറിയാലും സർഫസ്ൽ ചെറിയ സ്ക്രചസ് ഉണ്ടാകാം. പിന്നീട് അവിടെയാണ് കൂടുതൽ അഴുക്ക് അടിഞ്ഞുകൂടുന്നത്.

മൃദുവായ സ്പോഞ്ച് അല്ലെങ്കിൽ അതിന് അനുയോജ്യമായ ക്ലീനിങ് ക്ലോത്ത് ഉപയോഗിക്കുന്നതാണ് നല്ലത്.

 വൃത്തിയാക്കുന്നതിന്റെ ലക്ഷ്യം വീടിന് കേടുവരുത്തുകയല്ല


വീട്ടിലെ ഓരോ സർഫസ്നും ഒരേ രീതിയിൽ ക്ലീനിങ് ചെയ്യാൻ കഴിയില്ല. ടൈലിന് ഉപയോഗിക്കുന്ന ക്ലീനർ ഗ്രാനൈറ്റിനും മാർബിളിനും അനുയോജ്യമാകണമെന്നില്ല.

അതുകൊണ്ട് ഒരു ക്ലീനിങ് പ്രോഡക്റ്റ് വാങ്ങുമ്പോൾ “എല്ലാത്തിനും ഉപയോഗിക്കാം” എന്ന് കരുതി ഉപയോഗിക്കുന്നതിന് മുമ്പ് അതിന്റെ ലേബൽ നിർദ്ദേശങ്ങൾ വായിക്കുന്നത് നല്ല ശീലമാണ്. 


അതുകൊണ്ട് വൃത്തിയാക്കുമ്പോൾ കുറച്ച് സമയം ലാഭിക്കാൻ നോക്കി തെറ്റായ ക്ലീനിങ് രീതി ഉപയോഗിച്ചാൽ പിന്നീട് അതിന്റെ കേടുപാടുകൾ പരിഹരിക്കൻ കൂടുതൽ പണം ചിലവാക്കേണ്ടി വരാം.


Frequently Asked Questions

അനുയോജ്യമല്ലാത്ത ക്ലീനറുകൾ ഉപയോഗിക്കുക, ടൈലുകളും ഗ്രാനൈറ്റും മാർബിളും ശക്തമായി ഉരയ്ക്കുക, പെയിന്റ് ചെയ്ത ചുമരുകൾ കഠിനമായി സ്ക്രബ് ചെയ്യുക, ഗ്ലാസിലെ പൊടി നീക്കാതെ തുടയ്ക്കുക, വ്യത്യസ്ത ക്ലീനറുകൾ കലർത്തുക എന്നിവ സാധാരണ ക്ലീനിങ് തെറ്റുകളാണ്.
വിനാഗിരി അസിഡിക് ആയതിനാൽ ഗ്രാനൈറ്റിന്റെ ഫിനിഷിനെയും സീലന്റിനെയും ബാധിക്കാൻ സാധ്യതയുണ്ട്. അതിനാൽ ഗ്രാനൈറ്റിന് അനുയോജ്യമായ മൈൽഡ് ക്ലീനർ ഉപയോഗിക്കുന്നതാണ് ഉചിതം.
മാർബിളിൽ ആസിഡിക് ക്ലീനറുകൾ, വിനാഗിരി, നാരങ്ങാനീര് തുടങ്ങിയവ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ഇവ ഉപരിതലത്തിൽ മങ്ങലോ കേടുപാടുകളോ ഉണ്ടാക്കാം. മാർബിളിന് അനുയോജ്യമായ pH-neutral ക്ലീനർ തിരഞ്ഞെടുക്കുക.
എല്ലാ ടൈലുകൾക്കും ഗ്രൗട്ടുകൾക്കും ശക്തമായ ആസിഡ് ക്ലീനറുകൾ അനുയോജ്യമല്ല. അവ ഉപരിതലത്തിനും ജോയിന്റുകൾക്കും കേടുവരുത്താം. ടൈലിന്റെ തരത്തിന് അനുയോജ്യമായ ക്ലീനർ ഉപയോഗിക്കുകയും നിർമ്മാതാവിന്റെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.
വ്യത്യസ്ത ക്ലീനറുകൾ സ്വമേധയാ കലർത്തരുത്. ചില രാസവസ്തുക്കൾ ചേർന്നാൽ അപകടകരമായ വാതകങ്ങൾ ഉണ്ടാകാം. പ്രത്യേകിച്ച് ബ്ലീച്ചും അമോണിയയോ ആസിഡിക് ക്ലീനറുകളോ ഒരിക്കലും കലർത്തരുത്. ഉൽപ്പന്നത്തിന്റെ ലേബലിലെ സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക.
പെയിന്റിന്റെ തരത്തിന് അനുയോജ്യമായ മൈൽഡ് ക്ലീനിങ് സൊല്യൂഷനും മൃദുവായ തുണിയും ഉപയോഗിക്കുക. ആദ്യം കണ്ണിൽപ്പെടാത്ത ചെറിയൊരു ഭാഗത്ത് പരീക്ഷിക്കുക. ശക്തമായി ഉരയ്ക്കുന്നത് പെയിന്റിന്റെ ഫിനിഷിനെ ബാധിക്കാം.
ഗ്ലാസിലെ പൊടിയും മണലും ആദ്യം മൃദുവായി നീക്കം ചെയ്യുക. തുടർന്ന് അനുയോജ്യമായ ഗ്ലാസ് ക്ലീനറും മൃദുവായ മൈക്രോഫൈബർ തുണിയും ഉപയോഗിക്കുക. അഴുക്കുള്ള ഉപരിതലത്തിൽ ശക്തമായി ഉരയ്ക്കുന്നത് പോറലുകൾക്ക് കാരണമാകാം.
Share this post