• Chinju MA
  • 02 Sep 2025

ആകാശത്തൊരു വീട്, അത്ഭുതം നിറച്ചു വച്ച 'വണ്ടർ ഫ്ലോർ'; വെറുമൊരു ഫ്ലാറ്റല്ല ഇത് തൃശ്ശൂർ നഗരത്തിലെ പ്രൈവറ്റ് സ്വർഗം

എല്ലാ സൗകര്യങ്ങളും കൈയ്യെത്തും ദൂരത്ത് ഒത്തു കിട്ടുന്നൊരു നഗരത്തിന്റെ  ആകാശത്ത് വീട് വെച്ച്  താമസിച്ചാലോ കേൾക്കുമ്പോൾ  അത്ഭുതം തോന്നുന്ന ഈ സ്വപ്നസമാനമായ താമസാനുഭവം ലക്ഷ്വറി സൗകര്യങ്ങളോടെ തൃശ്ശൂരിന്റെ ഹൃദയഭാഗത്ത് നമുക്കായി ഒരുക്കുകയാണ് ബിവർലി റിവന്റ. ഇവർ അവതരിപ്പിക്കുന്ന പ്രീമിയം ഡിസൈനർ സ്കൈ ഹോംസാണ് തൃശൂർ നഗരത്തോട് ചേർന്ന് ഫ്ലാറ്റിന്റെ സൗകര്യവും വില്ലയുടെ സ്വകാര്യതയും ഒരുമിച്ച് നൽകുന്ന അപൂർവമായൊരു താമസാനുഭവം സമ്മാനിക്കുന്നത്.  നഗരത്തോട് ചേർന്ന് സ്വസ്ഥമായൊരു ഗൃഹാന്തരീക്ഷം  തേടിയെത്തുന്നവർക്ക് ഇതിലും മികച്ചൊരു ഓപ്ഷൻ തൃശ്ശൂരിൽ ഇനി കിട്ടിയെന്നു വരില്ല. 

വീട്ടിലുള്ളവർക്ക്  പൂർണ്ണ പ്രൈവസി ഉറപ്പ് നൽകിക്കൊണ്ട് ഒരു നിലയിൽ ഒരു ഫാമിലിക്ക് മാത്രമായി മുറ്റമുൾപ്പടെ ഒരുക്കിയ വില്ലകളാണ്  ഈ പ്രോജക്ടിന്റെ പ്രധാന ഹൈലൈറ്റ്. മികച്ചതും വിശാലവുമായി സൗകര്യങ്ങൾഉറപ്പാക്കുന്ന 2&3 ബിഎച്ച്കെ അപ്പാർട്ട്മെന്റുകൾ, ഫ്ലാറ്റിൽ താമസിച്ചുകൊണ്ടുതന്നെ ഒരു വില്ലയുടേതായ എല്ലാം സൗകര്യങ്ങളും അനുഭവിച്ചുകൊണ്ടുള്ള ജീവിതം, വളരെ കുറച്ച് അപ്പാർട്ട്മെന്റ് യൂണിറ്റുകൾ മാത്രം ഉള്ളതിനാൽ ലിമിറ്റഡ് കമ്മ്യൂണിറ്റിയിൽ കിട്ടുന്ന സ്വകാര്യതയും സുരക്ഷിതത്വവും, വീടിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പുറം കാഴ്ചകൾ തുടങ്ങി ബിവർലി റിവന്റ സമ്മാനിക്കുന്ന ഈ സ്കൈ വില്ലകളുടെ സൗകര്യങ്ങൾക്ക് പകരം വയ്ക്കാൻ കഴിയുന്ന മറ്റൊരു നിർമ്മിതിയും ഇന്ന് ഈ നാട്ടിലില്ല. 


തൃശ്ശൂരിൽ ആദ്യമായി എല്ലാ പ്രീമിയം സൗകര്യങ്ങളും ആറാം  നിലയിൽ സജ്ജീകരിച്ച് ഒരുക്കിയ എക്സ്ക്ലൂസീവ് ഏരിയ ആയ 'വണ്ടർ ഫ്ലോറും', തൃശ്ശൂരിലെ ആദ്യത്തെ ഇൻഫിനിറ്റി പൂൾ, റൂഫ് ടോപ് ജോഗിങ് ഏരിയ എന്നിവയും ഈ അപ്പാർട്ട്മെന്റിന്റെ മാത്രം സവിശേഷതകാളാണ്. അൻപതിൽപരം കായിക, വിനോദ വിസ്മയങ്ങളാണ് ഈ ആറാം നിലയായ വണ്ടർ ഫ്ലോറിൽ സജ്ജീകരിച്ചിരിക്കുന്നത്.  ആധുനിക ജീവിതത്തിന് വേറിട്ടൊരു മാനം നൽകുന്ന ഈ വണ്ടർ ഫ്ലോർ കുട്ടികൾക്കും കുടുംബങ്ങൾക്കും റിക്രീയേഷണൽ  ഫീലിംഗ് നൽകുന്നതിനൊപ്പം  നഗരത്തിന്റെ തിരക്കിനിടയിൽ, സ്വന്തം താമസസ്ഥലത്തിനകത്ത് തന്നെ  ജീവിതത്തെ കൂടുതൽ ആസ്വാദകരമാക്കി മാറ്റും. കുട്ടികൾക്കായി സൂപ്പർ പ്ലേ ഏരിയ, റൂഫ് ടോപ് ലാൻഡ്സ്‌കേപ്പ് ഗാർഡൻ, റൂഫ് ടോപ് വിശ്രമ കേന്ദ്രം, എ.സി ജിം, ഗസിബോ, ബിബിക്യു ഏരിയ, യോഗ ഏരിയ, ഗെയിംസ് റൂം തുടങ്ങിയ ലക്ഷ്വറി സൗകര്യങ്ങളും ഈ അപ്പാർട്ട്മെന്റിനെ വ്യത്യസ്തമായ ഒരു അനുഭവമാക്കി മാറ്റും. ഒപ്പം ഇത്രയേറെ സൗകര്യങ്ങൾ ഒരു കുടക്കീഴിൽ കിട്ടുന്നത് കൊണ്ട് തന്നെ പ്രായമായവർക്ക് ഒരു വയോജന സൗഹൃദ ടെൻഷൻ ഫ്രീ റിട്ടയർമെന്റ് ലൈഫും ഇവിടെ ഗ്യാരണ്ടിയാണ്.  ഫ്ലാറ്റിന്റെ ആറാം നിലയുടെ മുകളിലേക്ക്  സ്കൈ ഹോംസും താഴേക്ക് വിംഗ് ഹോംസുമാണ്.  അതോടൊപ്പം ഓരോ ഫ്ലോറിൽ നിന്നും 360°യിൽ ചുറ്റുപാടുമുള്ള കാഴ്ചകൾ കാണാനും സാധിക്കും.

ഇത്രയും സൗകര്യങ്ങൾക്കൊപ്പം സ്വന്തം ബാൽക്കണിയിൽ ഇരുന്ന് തൃശ്ശൂർ പൂരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് നേരിൽ കാണാൻ പറ്റിയാൽ എങ്ങനെ ഉണ്ടാകും. അതെ വെറും രണ്ട് കിലോമീറ്റർ ചുറ്റളവിൽ എംജി റോഡ്, കേരളവർമ കോളേജ്, നെസ്റ്റോ ഹൈപ്പർമാർകെറ്റ്, റെയിൽവേ സ്റ്റേഷൻ, വെസ്റ്റ് ഫോർട്ട്‌ ഹോസ്പിറ്റൽ, സ്വരാജ് റൗണ്ട്, കളക്ടറേറ്റ്, ജില്ലാ കോടതി തുടങ്ങി തൃശൂരിന്റെ പ്രധാന കേന്ദ്രങ്ങളെല്ലാം ഉള്ളംകൈയിൽ ഒതുങ്ങുന്ന വെസ്റ്റ് ഫോർട്ടില്ലാണ് ഈ പ്രോപ്പർട്ടി സ്ഥിതിചെയ്യുന്നത്. കളക്ടറേറ്റ് റോഡിൽ ചുങ്കം ജംഗ്ഷനിൽ നിന്ന് 400 മീറ്റർ ഉള്ളിലായി കേരള വർമ കോളേജ്  ബോട്ടാണിക്കൽ ഗാർഡന് അടുത്തായാണ് ഈ പ്രോജെക്ടിന്റെ  കറക്റ്റ് ലൊക്കേഷൻ വരുന്നത്. തൃശൂർ നഗരത്തിന്റെ പ്രൈം ലൊക്കേഷനിൽ ആയത് കൊണ്ട് തന്നെ ഉയർന്ന വാടക വരുമാനം, വർഷാവർഷം ഉയരുന്ന വസ്തുവിന്റെ മൂല്യം എന്നിങ്ങനെ നിരവധി പ്രേതേകതകളുള്ള  ഈ പ്രോപ്പർട്ടിയെ ഏറ്റവും സുരക്ഷിതമായ നിക്ഷേപമാർഗമായാണ്  റിയൽ എസ്റ്റേറ്റ് മേഖലയും കണക്കാക്കുന്നത്. 

87* ലക്ഷം രൂപ മുതലാണ് ഈ ലക്ഷ്വറി ഹോംസിന്റെ വില വരുന്നത്. പ്രീമിയം ലൂക്കിൽ  വീടും, സുരക്ഷയും, സൗകര്യങ്ങളും ഒപ്പം ഒരു പ്രൈം ലൊക്കേഷനുമാണ് നിങ്ങൾ നോക്കുന്നതെങ്കിൽ  തൃശ്ശൂരിൽ ഇന്ന് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച  ഓപ്ഷനായ ഈ അപ്പാർട്ട്മെന്റുകൾ നിലവിൽ ലോഞ്ചിംഗ് ഓഫറിൽ സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക്  വെബ്സൈറ്റ് സന്ദർശിക്കുകയോ, അല്ലെങ്കിൽ 9048600044 എന്ന നമ്പറിൽ ബന്ധപ്പെടുക.

 RERA No: K-RERA/PRJ/TSR/101/2025   www.rera.kerala.gov.in


Share this post