• Chinju MA
  • 24 Jan 2025

കയ്യിലുള്ളതെല്ലാം പൊടിപൊടിച്ച് വീട് വയ്ക്കണോ; കീശ കീറാതിരിക്കാൻ ചില ഐഡിയകൾ ഇതാ

ആഹാരം, വസ്ത്രം,പാർപ്പിടം എന്ന മനുഷ്യന്റെ പ്രാഥമിക ആവശ്യ നിരയിൽ അല്പം സങ്കീർണവും കൂടുതൽ മുതൽമുടക്ക് വേണ്ടുന്നതുമായ ഒന്നാണ് പാർപ്പിടം.  സാധാരണക്കാരനാണ് വീട് വയ്ക്കുന്നതെങ്കിൽ  ഒരായുസ്സിലേക്കുള്ള കടബാധ്യതയോ അല്ലെങ്കിൽ ഒരാആയുസ്സിന്റെ മുഴുവൻ സമ്പാദ്യമൊ അതിൽ ചെലവഴിച്ചെന്നും വരാം. ഇന്നത്തെ സാഹചര്യത്തിൽ  ദിനംപ്രതി വർധിച്ചുവരുന്ന നിർമ്മാണ സാമഗ്രികളുടെയും ആസംസ്കൃത വസ്തുക്കളുടെയും വിലയും,ഉയർന്ന കൂലി സംസ്കാരവും കണക്കിലെടുത്താൽ എത്ര നേരത്തെ വീട് വയ്ക്കുന്നോ അത്രയും പണം നമുക്ക് ലാഭിക്കാം എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ അധികം കടബാധ്യതകൾ വരാത്ത രീതിയിൽ  കൊക്കിലൊതുങ്ങുന്ന തരത്തിൽ എങ്ങനെ വീട് നിർമാണം ക്രമീകരിക്കാം എന്ന് നോക്കാം.

1.ആദ്യമായി അംഗ സംഖ്യക്ക് അനുസരിച് (ഭാവി കൂടെ മുന്നിൽ കണ്ട് ) റൂമുകളുടെ എണ്ണം നിശ്ചയിക്കാം. സ്ഥല പരിമിതിയുണ്ടെങ്കിൽ മാത്രം രണ്ടാം നിലയെ പറ്റി ആലോചിച്ചാൽ മതിയാകും. അല്ലെങ്കിലും പ്രായമായ അംഗങ്ങളുള്ള വീടുകളിൽ രണ്ടാംനിലയൊരു കല്ലുകടിയാണ്, ഇനി അണുകുടുംബങ്ങളിലാകട്ടെ വല്ലപ്പോഴും വരുന്ന അതിഥികൾക്കായി അവയങ്ങനെ പൊടി പിടിച്ച് കിടക്കുകയും ചെയ്യും.

2.ഇനി രണ്ടാം നില നിർബന്ധമാണെങ്കിൽ,സ്റ്റേയർ റൂം നിർമിച്ച് മുകളിൽ അലൂമിനിയം /ഇരുമ്പ് റൂഫ് ചെയ്ത് ഫാൾ സീലിംഗ് കൊടുത്ത് 
ഫെറോ സിമന്റ്‌ ബോർഡുകൾ കൊണ്ട് റൂം തിരിച്ചാൽ മുകളിലും കീശ കാലിയാവാതെ വാസയോഗ്യമായ അന്തരീക്ഷം സൃഷ്ടിക്കാം.ഫെറോ സിമന്റ്‌ ബോർഡുകൾ ഇപ്പോൾ ആകർഷകമായ വിവിധ നിറങ്ങളിൽ ലഭ്യമാണ്, അപ്പോൾ പെയിന്റിംഗ് നു അധിക പണം മുടക്കേണ്ടതുമില്ല.
കോൺക്രീറ്റ് ചെയുന്നത് വെച്ച് നോക്കുമ്പോൾ വളരെ കുറച്ച് കോസ്റ്റ് മാത്രമേ ഇതിനായി ചിലവ് വരുന്നുള്ളു,കാരണം തേപ്പ് ഒഴിവാക്കാം, പെയിന്റ് ന്റെ പണം, ഇവയ്ക്കുള്ള കൂലി അങ്ങനെ നല്ല രീതിയിലുള്ള ചെലവ് ചുരുക്കൽ ഇവിടെ നിന്ന്  കിട്ടും.

3.പർച്ചേസ് ചെയുമ്പോൾ ഒറ്റയടിക്ക് സാധനങ്ങൾ വാങ്ങാൻ ശ്രെമിക്കണം.ട്രാൻസ്‌പോർട്ടഷൻ ഉം ലോഡിങ് അൺലോഡിങ് എന്നിവയിൽ ചെലവ് നന്നേ കുറയ്ക്കാൻ ഇത് ഉപകരിക്കും.ബ്രാൻഡ്‌ കളുടെ പിറകെ പോകുന്നതിനു പകരം നിർമ്മാണ സാമഗ്രികൾ അവയ്ക്ക് വേണ്ടുന്ന ക്വാളിറ്റി സ്റ്റാൻഡേർഡ്സ് മീറ്റ് ചെയ്യുന്നുണ്ടോ എന്ന് പരിശോദിച്ച് ഉറപ്പാക്കാം.

4.ഫർണിച്ചറുകൾ വാങ്ങുമ്പോഴും പ്രത്യേക ശ്രദ്ധ വേണം. വീടിനും റൂമുകൾക്കും ചേരുന്ന അളവിൽ ഉപകരണങ്ങൾ വാങ്ങാൻ ശ്രദ്ധിക്കാം. മരത്തിന്റെ ഉപയോഗം കുറച്ച് പകരം ഗ്ലാസ്‌, അലൂമിനിയം കൊണ്ടുള്ള ഉപകരണങ്ങൾ, മൾട്ടി യൂട്ടിലിറ്റി ഉപകരണങ്ങൾ എന്നിവ വാങ്ങുന്നത് വഴി നന്നേ ചെലവ് കുറക്കാൻ സാധിക്കും.

5.ഇന്റീരിയർ/എക്സ്റ്റീരിയർ ഡിസൈനിങ്-  ഇന്റീരിയർ ആയാലും എക്സ്റ്റീരിയർ ആയാലും ഭംഗി നൽകുന്നത് ലൈറ്റിങ് ആണ്. കുറഞ്ഞ നിരക്ക് വൈദ്യുതി മാത്രം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ലൈറ്റുകൾ ഇതിനായി തിരഞ്ഞെടുക്കാം. കൂടാതെ ഇക്കാലത്ത് 
കുറഞ്ഞ റേറ്റ്ൽ ലഭ്യമായ മൈക്ക കൊണ്ടും മൾട്ടി വുഡ് കൊണ്ടും വരെ വാർഡ് റോബും, ഡ്രോയറുകളും നിർമ്മിക്കാവുന്നതാണ് ഇത്തരത്തിൽ അടുക്കള ഉൾപ്പെടെയുള്ള ഭാഗങ്ങൾ കുറഞ്ഞ നിരക്കിൽ നിർമിച്ചെടുക്കാൻ സാധിക്കും.

 കയ്യിലുള്ള കാശിന്റെയും ജീവിത നിലവാരത്തിന്റെയും അടിസ്ഥാനത്തിൽ  ഒറ്റമുറി വീട് മുതൽ നാലും അഞ്ചും നിലകളിൽ  സ്വിമ്മിംഗ് പൂൾ, ജിം ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ നിർമ്മിക്കുന്ന വീടുകളും നമ്മുടെ നാട്ടിലുണ്ട്. എന്നിരുന്നാലും മുകളിൽ പറഞ്ഞിരിക്കുന്ന ചെലവ് ചുരുക്കൽ പൊടിക്കൈകൾ  സാധാരണക്കാർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ്. മാത്രവുമല്ല സാമ്പത്തിക വിദഗ്ധരുടെ ഉപദേശങ്ങൾ മാനിച്ചാൽ കെട്ടിട പ്രതാപം കാണിച്ച്  ഒരു വരുമാനവും തിരിച്ചു തരാത്ത  മണിമാളികകൾ കെട്ടി ഉയർത്തുന്നത് വെറും വിഡ്ഢിത്തം തന്നെയാണ്.
Share this post