• Chinju MA
  • 14 Sep 2026

വീടിന് ഡബിള്‍ ഹൈറ്റ് നൽകിയാൽ അധികനികുതി നൽകേണ്ടി വരുമോ? നമ്മുടെ നിയമം പറയുന്നത് ഇങ്ങനെ

വീടിന് ഡബിള്‍ ഹൈറ്റ് നൽകിയാൽ അധികനികുതി നൽകേണ്ടി വരുമോ? നമ്മുടെ നിയമം പറയുന്നത് ഇങ്ങനെ


വീടിന്റെ ലിവിങ് റൂമിലോ ഡൈനിങ് ഏരിയയിലോ രണ്ട് നിലകളുടെ ഉയരം നൽകുന്ന ഡബിള്‍ ഹൈറ്റ് ഡിസൈൻ ഇന്ന് കേരളത്തിലും ഏറെ ജനപ്രിയമാണ്. വീടിന് കൂടുതൽ വലുപ്പവും ഭംഗിയും നൽകുന്ന ഈ ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ പലർക്കുമുള്ള സംശയമാണ് ഡബിള്‍ ഹൈറ്റ് ചെയ്താൽ വീടിന്റെ നികുതി കൂടുമോ? അതുപോലെ, സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപോലെ ഡബിള്‍ ഹൈറ്റ് ഭാഗത്തിന് നികുതി നൽകേണ്ടതില്ലേ? എന്നതെല്ലാം.


കേരളത്തിലെ നിലവിലുള്ള കെട്ടിട-നികുതി വ്യവസ്ഥകൾ പരിശോധിച്ചൽ ഇതിന്റെ ഉത്തരം വളരെ ലളിതമാണ്. ആദ്യം ഒരു കാര്യം വ്യക്തമായി മനസ്സിലാക്കണം. ഡബിള്‍ ഹൈറ്റ് ഭാഗത്തിന് നികുതിയില്ല എന്ന് പറയുന്നത് കൃത്യമല്ല. ഡബിള്‍ ഹൈറ്റ് ചെയ്തതുകൊണ്ട് ഒരു വീടിന്റെ ആ ഭാഗം നികുതിയിൽ നിന്ന് ഒഴിവാകുന്നില്ല. കേരളത്തിൽ ബിൽഡിങ് ടാക്സ് കണക്കാക്കുന്നതിൽ പ്രധാനമായും പരിഗണിക്കുന്നത് കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയ, അഥവാ കെട്ടിടത്തിന്റെ തറ വിസ്തീർണമാണ്. റവന്യൂ ഡിപ്പാർട്ട്മെന്റിന്റെ ഔദ്യോഗിക വിവരങ്ങളിലും ബിൽഡിങ് ടാക്സ് പ്ലിന്ത് ഏരിയ അടിസ്ഥാനമാക്കിയാണ് നിർണയിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.

പക്ഷേ ഡബിള്‍ ഹൈറ്റ് ഡിസൈനിന് ഒരു പ്രത്യേകതയുണ്ട്. ഉദാഹരണത്തിന്, ഒരു വീട്ടിലെ ലിവിങ് റൂം 300 ചതുരശ്ര അടി ആണെന്ന് കരുതുക. അതിന് മുകളിൽ സ്ലാബ് ഇട്ട് മറ്റൊരു മുറി നിർമ്മിക്കാതെ, രണ്ട് നിലകളുടെ ഉയരത്തിൽ തുറന്നുവെച്ചാൽ അതിനെ ഡബിള്‍ ഹൈറ്റ് സ്പേസ് എന്ന് പറയാം. ഈ സാഹചര്യത്തിൽ താഴെയുള്ള 300 ചതുരശ്ര അടി ഫ്ലോർ ഏരിയ കണക്കിൽ വരും. എന്നാൽ അതിന് മുകളിലുള്ള, ഫ്ലോർ ഇല്ലാത്ത 300 ചതുരശ്ര അടി സ്ഥലം മറ്റൊരു ഫ്ലോർ ആയി കണക്കാക്കില്ല.

അതിനാൽ 300 ചതുരശ്ര അടി ലിവിങ് റൂം ഡബിള്‍ ഹൈറ്റ് ആക്കിയതുകൊണ്ട് 600 ചതുരശ്ര അടി ഫ്ലോർ ഏരിയ ആയി മാറില്ല. താഴത്തെ 300 ചതുരശ്ര അടി ഫ്ലോർ തന്നെയാണ് കണക്കാക്കുന്നത്. മുകളിലെ ഭാഗം വെറും ഓപ്പൺ സ്പേസ് ആയി തുടരുകയാണ്.


കേരളത്തിലെ ബിൽഡിങ് റൂളിൽ ഫ്ലോർ ഏരിയ എന്നത് ഒരു ഫ്ലോർ ലെവലിൽ ഉള്ള ബിൽറ്റ് അപ് ഏരിയ എന്ന രീതിയിലാണ് നിർവചിച്ചിരിക്കുന്നത്. ഇതാണ് ഡബിള്‍ ഹൈറ്റ് ഡിസൈനുമായി ബന്ധപ്പെട്ട് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന പ്രധാന കാര്യം.

ഡബിള്‍ ഹൈറ്റ് ചെയ്യുന്നതിലൂടെ നികുതി ഒഴിവാക്കുകയല്ല, മറിച്ച് മുകളിൽ യഥാർത്ഥ ഫ്ലോർ ഇല്ലാത്തതിനാൽ ആ ഭാഗത്തെ ഒരു അധിക ഫ്ലോർ ആയി കണക്കാക്കുന്നില്ല എന്നതാണ് ശരി.

അതുകൊണ്ട് ഒരു വീടിന്റെ പ്ലാൻ തയ്യാറാക്കുമ്പോൾ ഡബിള്‍ ഹൈറ്റ് സ്പേസ് എവിടെയാണ് നൽകുന്നത്, അതിന് മുകളിൽ ഫ്ലോർ ഉണ്ടോ ഇല്ലയോ, ആ ഭാഗം അപ്പ്രൂവ്ഡ് പ്ലാനിൽ എങ്ങനെയാണ് കാണിച്ചിരിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ വളരെ പ്രധാനമാണ്. ബിൽഡിങ് പെർമിറ്റ് നൽകുമ്പോഴും പിന്നീട് നിർമ്മാണം പൂർത്തിയായപ്പോൾ പരിശോധിക്കുമ്പോഴും അംഗീകരിച്ച പ്ലാൻ അനുസരിച്ചുള്ള നിർമ്മാണമാണോ എന്നത് നിർണായകമാണ്.


ഇനി മറ്റൊരു സാഹചര്യം കൂടി ശ്രദ്ധിക്കണം. ഇന്ന് ഡബിള്‍ ഹൈറ്റ് ആയി തുറന്നുവെച്ചിരിക്കുന്ന ലിവിങ് റൂമിന്റെ മുകളിൽ നാളെ സ്ലാബ് ഇട്ട് ഒരു ബെഡ്‌റൂം അല്ലെങ്കിൽ മറ്റൊരു മുറി നിർമ്മിച്ചാൽ സ്ഥിതി മാറും. അപ്പോൾ മുകളിലും യഥാർത്ഥ ഫ്ലോർ ഉണ്ടാകും. അതിനാൽ അത് വെറും ഡബിള്‍ ഹൈറ്റ് ആയി കാണാനാകില്ല. അധികമായി നിർമ്മിച്ച ഫ്ലോർ നിയമാനുസൃതമായി പെർമിറ്റിലും ബന്ധപ്പെട്ട നികുതി കണക്കുകളിലും പരിഗണിക്കേണ്ടിവരും.

അതുകൊണ്ട് ഡബിള്‍ ഹൈറ്റ് വീടിനെ “നികുതി ലാഭിക്കാനുള്ള മാർഗം” എന്ന് വിശേഷിപ്പിക്കുന്നത് ശരിയല്ല. വീടിന്റെ ഡിസൈൻ കൂടുതൽ മനോഹരവും സ്പെഷ്യസും ആക്കാനുള്ള ഒരു ആർക്കിടെക്ചറൽ ചോയ്സ് ആണിത്. 


എന്നാൽ മുകളിൽ ഫ്ലോർ ഇല്ലാത്തതിനാൽ ആ ശൂന്യസ്ഥലം വീണ്ടും ഒരു ഫ്ലോർ ഏരിയ ആയി കണക്കാക്കാത്തത് വീട്ടുടമയ്ക്ക് ലഭിക്കുന്ന പ്രധാന പ്രയോജനമാണ്.

ചുരുക്കത്തിൽ പറഞ്ഞാൽ, ഡബിള്‍ ഹൈറ്റ് ചെയ്താൽ ആ ഭാഗത്തിന് നികുതിയില്ല എന്നല്ല നിയമം പറയുന്നത്. താഴത്തെ ഫ്ലോർ ഏരിയ കണക്കിൽ വരും. അതിന് മുകളിൽ ഫ്ലോർ ഇല്ലാത്ത ഓപ്പൺ സ്പേസിനെ വീണ്ടും ഒരു ഫ്ലോർ ആയി കണക്കാക്കില്ല. ശരിയായ വാക്കുകളിൽ പറഞ്ഞാൽ, “ഫ്ലോർ ഇല്ലാത്ത ഡബിള്‍ ഹൈറ്റ് സ്പേസ് അധിക ഫ്ലോർ ഏരിയ ആയി കണക്കാക്കില്ല” എന്നതാണ് നമ്മുടെ നിയമവ്യവസ്ഥയെക്കുറിച്ചുള്ള കൂടുതൽ കൃത്യമായ വിശദീകരണം.

വീട് പണിയാൻ ആലോചിക്കുന്നവർ ഡബിള്‍ ഹൈറ്റ് ഉൾപ്പെടുത്തുന്നതിന് മുമ്പ് ആർക്കിടെക്റ്റിനോടും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരോടും അപ്പ്രൂവ്ഡ് പ്ലാൻ, ഫ്ലോർ ഏരിയ, പ്ലിന്ത് ഏരിയ, പെർമിറ്റ്, ടാക്സ് എന്നിവയെക്കുറിച്ച് വ്യക്തത തേടുന്നതാണ് ഏറ്റവും സുരക്ഷിതം.


Frequently Asked Questions

ഡബിള്‍ ഹൈറ്റ് ചെയ്തതുകൊണ്ട് മാത്രം ആ ഭാഗം അധിക ഫ്ലോർ ഏരിയയായി കണക്കാക്കില്ല. നികുതി കണക്കാക്കുന്നതിൽ കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയയും യഥാർത്ഥ ഫ്ലോർ ഏരിയയും പോലുള്ള ഘടകങ്ങളാണ് പ്രധാനമായി പരിഗണിക്കുന്നത്.
ഡബിള്‍ ഹൈറ്റ് ഭാഗത്തിന് നികുതിയില്ല എന്ന് പറയുന്നത് കൃത്യമല്ല. താഴെയുള്ള യഥാർത്ഥ ഫ്ലോർ ഏരിയ കണക്കിൽ വരും. അതിന് മുകളിൽ ഫ്ലോർ ഇല്ലാത്ത ഓപ്പൺ സ്പേസ് വീണ്ടും ഒരു അധിക ഫ്ലോർ ആയി കണക്കാക്കില്ല.
മുകളിൽ യഥാർത്ഥ ഫ്ലോർ ഇല്ലെങ്കിൽ ഡബിള്‍ ഹൈറ്റ് ലിവിങ് റൂമിനെ രണ്ട് ഫ്ലോർ ഏരിയയായി കണക്കാക്കില്ല. താഴെയുള്ള ഫ്ലോർ ഏരിയ മാത്രമാണ് കണക്കിൽ വരുന്നത്.
ഫ്ലോർ ഇല്ലാത്ത മുകളിലെ ഡബിള്‍ ഹൈറ്റ് ഓപ്പൺ സ്പേസ് ഒരു അധിക ഫ്ലോർ ഏരിയയായി കണക്കാക്കില്ല. എന്നാൽ താഴെയുള്ള യഥാർത്ഥ ഫ്ലോർ ഏരിയ കണക്കിൽ വരും.
മുകളിൽ സ്ലാബ് ഇട്ട് ബെഡ്‌റൂമോ മറ്റൊരു മുറിയോ നിർമ്മിച്ചാൽ അവിടെ യഥാർത്ഥ ഫ്ലോർ ഉണ്ടാകും. അപ്പോൾ അത് അധിക ഫ്ലോർ ആയി പരിഗണിക്കേണ്ടിവരാം. പെർമിറ്റിലും നികുതി കണക്കുകളിലും ആവശ്യമായ മാറ്റങ്ങൾ നിയമാനുസൃതമായി പരിശോധിക്കണം.
ഡബിള്‍ ഹൈറ്റിനെ നികുതി ലാഭിക്കാനുള്ള മാർഗമായി കാണുന്നത് ശരിയല്ല. വീടിന് കൂടുതൽ ഉയരവും സ്പേസും നൽകുന്ന ഒരു ആർക്കിടെക്ചറൽ ഡിസൈൻ ചോയ്സാണിത്. ഫ്ലോർ ഇല്ലാത്ത മുകളിലെ ഭാഗം അധിക ഫ്ലോർ ഏരിയയായി കണക്കാക്കാത്തതാണ് ഇതുമായി ബന്ധപ്പെട്ട പ്രധാന വ്യത്യാസം.
ഉണ്ട്. ഡബിള്‍ ഹൈറ്റ് സ്പേസ് എവിടെയാണ് നൽകുന്നത്, അതിന് മുകളിൽ ഫ്ലോർ ഉണ്ടോ ഇല്ലയോ തുടങ്ങിയ കാര്യങ്ങൾ അംഗീകരിച്ച പ്ലാനിൽ ശരിയായി കാണിച്ചിരിക്കണം. നിർമ്മാണം അംഗീകരിച്ച പ്ലാനിനും പെർമിറ്റിനും അനുസരിച്ചായിരിക്കണം.
ഡബിള്‍ ഹൈറ്റ് ഉൾപ്പെടുത്തുന്നതിന് മുമ്പ് ആർക്കിടെക്റ്റിനോടും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരോടും പ്ലിന്ത് ഏരിയ, ഫ്ലോർ ഏരിയ, ബിൽഡിങ് പെർമിറ്റ്, നികുതി തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത തേടുന്നതാണ് സുരക്ഷിതം.
Share this post