• SBM
  • 18 May 2024

സമയമായി, വീട് നിര്‍മിക്കാന്‍

പ്രായം 30 കഴിഞ്ഞു, ഒരു കുഞ്ഞുമായി. ഇനി അവളുടെ പഠിപ്പ്. പക്ഷേ, ഇതുവരയും ഒരു വീട് സ്വന്തമായില്ല. ജീവിതത്തിനു മുന്നില്‍ നൂറു ചോദ്യങ്ങള്‍. വീട് നിര്‍മാണം, മക്കളുടെ ഭാവി എന്നിങ്ങനെ നീളുന്നു ആശങ്കകള്‍. പലപ്പോഴും വിവാഹ ശേഷമാണ് പലരും സ്വന്തമായി ഒരു വീടിനെപറ്റി ആലോചിക്കുക.  ഓരോരുത്തരും വീടെന്ന ആശയത്തിലേക്ക് എത്തിച്ചേരുന്നത് പല സാഹചര്യങ്ങളില്‍ ആണ്. ചിലര്‍ വാടക കൊടുത്ത് മടുത്തു സ്വന്തമായി ഒരു വീട് നിര്‍മ്മിക്കാം എന്ന് ചിന്തിക്കുമ്പോള്‍ മറ്റ് ചിലര്‍ നല്ല ഒരു ജോലി കിട്ടിക്കഴിഞ്ഞാല്‍ വീട് നിര്‍മാണത്തെപ്പറ്റി ചിന്തിച്ച് തുടങ്ങുന്നവരാണ്. വിവാഹ ശേഷം വീടെന്ന സ്വപ്‌നം കാണുന്നവരും കുറവല്ല. വിദേശത്ത് ജോലി ചെയ്യുന്ന മിക്ക ആളുകളും ചിന്തിക്കുന്നത് നല്ല രീതിയില്‍ ശമ്പളം കിട്ടുമ്പോള്‍ അത് ഒരു വീട് വയ്ക്കുന്നതിനായി ചിലവഴിച്ചാല്‍ നാട്ടിലെത്തി സുഖമായി ജീവിക്കാമല്ലോ എന്നതാണ്.

  • എപ്പോള്‍ നിര്‍മിക്കാം ഒരു വീട്? 
സ്വന്തമായി വരുമാനം ലഭിച്ചു തുടങ്ങിയാല്‍ വീട് നിര്‍മാണത്തെപ്പറ്റി ആലോചിക്കാവുന്നതാണ്. എന്നാല്‍, ജോലി കിട്ടി, ഒന്ന് സെറ്റാകട്ടെ എന്ന് ചിന്തിക്കുന്നവരും കുറവല്ല. എന്നാല്‍, ഓരോ ദിവസവും വിട് നിര്‍മാണ സാമഗ്രികള്‍ക്ക് വില കുതിച്ചുയരുകയാണെന്ന കാര്യം മറക്കരുത്. ഓരോ ദിവസവും താമസിച്ചാല്‍ വീടിന് മുടക്കേണ്ട തുകയില്‍ വന്‍ വ്യത്യാസമാണ് ഉണ്ടാവുക. ഇത് പലര്‍ക്കും ചിന്തിക്കാവുന്ന ഒരു ആശയമാണെങ്കിലും ഒരു ഇനിഷ്യല്‍ ഇന്‍വെസ്റ്റ് മെന്റ് കൈയില്‍ കരുതാതെ ഒരിക്കലും വീടും വാങ്ങാനായി സാധിക്കില്ല. ഒന്നിച്ചൊരു തുക കൈയ്യില്‍ കിട്ടിയാല്‍ എത്രയും വേഗം വീട്, അല്ലെങ്കില്‍ ഫ്‌ലാറ്റ് വാങ്ങുന്നതായിരിക്കും ഉചിതം. റെസിഡന്‍ഷ്യല്‍ ഏരിയ ആണ് താല്‍പര്യമെങ്കില്‍ വില്ലകളും മറ്റും വാങ്ങാവുന്നതാണ്.

  • തെരഞ്ഞെടുക്കാം നല്ല ബില്‍ഡേഴ്‌സിനെ  
വിശ്വാസ്യതയുടെ കാര്യത്തില്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന ബില്‍ഡേഴ്‌സിനെ തെരഞ്ഞെടുക്കാം. ഗൃഹനിര്‍മാണ മേഖലയില്‍ മികവിന്റെ കൈയ്യൊപ്പ് ചാര്‍ത്തിയ ഒട്ടേറെ പേരുണ്ട് ഈ മേഖലയില്‍. വീട് വാങ്ങാനൊരുങ്ങുന്നവര്‍ അനുയോജ്യമായ ലൊക്കേഷന്‍ ആദ്യം കണ്ടെത്തേണം. ജോലി സ്ഥലത്തേക്കുള്ള യാത്രാ ദൂരം, കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍, ടൗണ്‍ഷിപ്പ് തുടങ്ങിയ കാര്യങ്ങളാണ് വീട് വാങ്ങുന്നതില്‍ ആദ്യം പരിശോധിക്കേണ്ടത്. അനുയോജ്യമായ ലൊക്കേഷന്‍ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ ന്യായമായ വിലയില്‍ ലഭിക്കുന്ന വീട് അല്ലെങ്കില്‍ ഫ്‌ലാറ്റ് വാങ്ങാം. ന്യായമായ വിലയില്‍ വില്‍പ്പനാനന്തര സേവനം കൃത്യമായി നോക്കേണ്ട കാര്യമാണ്. ലക്ഷ്വറിയാണ് ആവശ്യമെങ്കിലും അത്തരത്തിലുള്ള ബില്‍ഡേഴ്‌സും കേരളത്തിലുണ്ട്. ചെലവഴിക്കുന്ന തുകയ്ക്കനുസരിച്ചു ഏറ്റവും മികച്ച മൂല്യത്തിന് സമയ ബന്ധിതമായി വീടുകള്‍ നിര്‍മിച്ചു കൈമാറുന്ന ബില്‍ഡേഴ്‌സില്‍ നിന്നും പ്രോപ്പര്‍ട്ടി വാങ്ങാവുന്നതാണ്. 

  • വീട് ഒരു നിക്ഷേപം 
സ്വര്‍ണം പോലെ, ബാങ്കിലെ നിക്ഷേപം പോലെ വീടും ഒരു നിക്ഷേപം തന്നെയാണ്. ഒരിക്കലും മൂല്യം ചോരാത്ത, അനുദിനം മൂല്യം ഉയരുന്ന നിക്ഷേപം. ഉചിതമായ സമയത്ത് നടത്തുന്ന നല്ലൊരു നിക്ഷേപം ജീവിതത്തില്‍ ഒരിക്കലും വെറുതെയാവില്ല. കൈയ്യില്‍ പണം കിട്ടുന്ന മുറയ്ക്ക് വീട് വാങ്ങി കൂട്ടുന്നവര്‍ ഏറെയാണ്. വാങ്ങിയ വീട് വാടകയ്ക്ക് നല്‍കും പണയം നല്‍കിയും വരുമാനം കണ്ടെത്തുന്നവര്‍ കുറവല്ല. നഗരങ്ങളില്‍ വീട് വാടകയ്ക്ക് നല്‍കിയും ഹോസ്റ്റലുകള്‍ നടത്തിയും ലാഭം നേടാം. 

  • നിര്‍മിക്കാം ഹോം ലോണ്‍ വഴി വീട് 
വീട് നിര്‍മ്മിക്കാന്‍ ആവശ്യമായ മുഴുവന്‍ തുകയും കൈയില്‍ കരുതി വീട് വെക്കാന്‍ അല്ലെങ്കില്‍ വാങ്ങാന്‍ ഒരുങ്ങുന്നവര്‍ വളരെ കുറവായിരിക്കും. അത്തരം സാഹചര്യങ്ങളില്‍ എല്ലാവരും ഹോം ലോണുകളെയാണ് ആശ്രയിക്കുന്നത്. എല്ലാ മാസവും സ്ഥിര വരുമാനം ലഭിക്കുന്നവര്‍ക്ക് വലിയ ടെന്‍ഷന്‍ ഒന്നും ഇല്ലാതെ ലോണെടുത്ത തുക ഇഎംഐ ആയി അടച്ചു തീര്‍ക്കാന്‍ സാധിക്കും. സാലറി സര്‍ട്ടിഫിക്കറ്റും വസ്തുവിന്റെ രേഖകളും സമര്‍പ്പിച്ചാല്‍ ബാങ്കുകള്‍ വായ്പ അനുവദിക്കും. സര്‍വീസ് സഹകരണ ബാങ്കുകളേക്കാള്‍ ദേശസാല്‍കൃത ബാങ്കുകളിലാണ് പലിശ നിരക്ക് കുറവ്. 
തിരഞ്ഞെടുക്കുന്ന ബാങ്ക്, അവര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍, പലിശ നിരക്ക് എന്നിവയെ പറ്റിയെല്ലാം ഒരു കൃത്യമായ ധാരണ ഉണ്ടാക്കിയതിനു ശേഷം മാത്രം വീടിന്റെ പ്രാരംഭ ഘട്ടത്തിലേക്ക് നീങ്ങാം. ആഡംബരം നിറച്ച് വീടു പണിയുമ്പോഴാണ് പലപ്പോഴും അത് കടക്കെണിയില്‍ അവസാനിക്കുന്നത്. ആവശ്യങ്ങള്‍ മനസ്സിലാക്കി അതിനനുസരിച്ചുള്ള ഒരു പ്ലാന്‍ വരപ്പിച്ച് വീടു പണി നടത്തുകയാണെങ്കില്‍ പിന്നീട് അത് ബാധ്യതയായി മാറില്ല. പണം കടമെടുത്ത് വീട് നിര്‍മ്മിക്കാന്‍ ചിലര്‍ താല്‍പര്യം കാട്ടാറില്ല. അത്തരക്കാര്‍ ഓരോ ഘട്ടമായി വീട് നിര്‍മിക്കുന്നതാണ് ഉചിതം. വ്യത്യസ്ഥ ഘട്ടങ്ങളായി വീട് നിര്‍മിക്കാം. ആദ്യ ഘട്ടത്തില്‍ നിലം ഒരുക്കിയെടുക്കാം. അതായത്, തുടക്കത്തില്‍ കൈയിലുള്ള പണം ഉപയോഗിച്ച് പ്ലോട്ട് വാങ്ങിച്ച ശേഷം പിന്നീട് ഫൗണ്ടേഷന്‍ പണിക്കുള്ള പണം കണ്ടെത്തി പൂര്‍ത്തീകരിക്കാം.പിന്നീട് തറ നിര്‍മാണം. ജനാലകളും വാതില്‍പടികളും പണികഴിപ്പിക്കല്‍, കോണ്‍ക്രിറ്റ് വരെയുള്ള നിര്‍മാണം, പ്ലാസ്റ്ററിങ്, വയറിങ് എന്നിങ്ങനെ വിവിധ ഘട്ടത്തില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കാം. ഘട്ടം ഘട്ടമായി വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയാണെങ്കില്‍ ഭാവിയില്‍ കടം തിരിച്ചടിക്കേണ്ടതിനെ പറ്റി ആലോചിച്ച് ടെന്‍ഷന്‍ അടിക്കേണ്ടി വരില്ല.


#buildhome #homeloan #timetobuildhome
Share this post