- Chinju MA
- 24 Mar 2025
വീടിനു മുകളിൽ ചെയ്യുന്ന ടെറസ് വർക്കുകൾക്കും ചട്ടം ഉണ്ടോ; ശ്രദ്ധിച്ചില്ലെങ്കിൽ പണിയും പിഴയും കിട്ടും
എത്രതന്നെ പണം മുടക്കി നിർമ്മിച്ചാലും ഇന്നത്തെ കാലാവസ്ഥയും നിർമ്മാണ വസ്തുക്കളുടെ പോരായ്മയും കൊണ്ട് കുറച്ചുനാൾക്കുള്ളിൽ തന്നെ മിക്ക വീടുകളും ചോർച്ച ഭീഷണി നേരിടുന്നുണ്ട്. ഈ പ്രശ്നത്തിന് ഭൂരിഭാഗം പേരും കണ്ടെത്തുന്ന ഒരു പ്രതിവിധിയാണ് ടെറസ്
റൂഫിങ് ചെയ്യുക എന്നത്. ചില സാഹചര്യങ്ങളിൽ സ്ഥല പരിമിതി പ്രശ്നങ്ങൾക്ക് ചെറിയൊരു പരിഹാരമായും ഈ വർക്കുകൾ മാറാറുണ്ട്.
റൂഫിങ് ചെയ്യുക എന്നത്. ചില സാഹചര്യങ്ങളിൽ സ്ഥല പരിമിതി പ്രശ്നങ്ങൾക്ക് ചെറിയൊരു പരിഹാരമായും ഈ വർക്കുകൾ മാറാറുണ്ട്.
എന്നാൽ ഇങ്ങനെ പണിയുന്ന അധികനിലകൾ നിയമം പാലിച്ചല്ല എങ്കിൽ അതുകൊണ്ട് സംഭവിക്കാവുന്ന നിയമപ്രശ്നങ്ങൾ വളരെ വലുതാണ്. കെട്ടിടത്തിന്റെ ഉയരം, നിലകളുടെ എണ്ണം ട്രെസ് വർക്കുകളുടെ നിർമ്മാണ രീതി എന്നിവയെയെല്ലാം അടിസ്ഥാനപ്പെടുത്തി കൃത്യമായ ചട്ടങ്ങളും നടപടികളും സർക്കാർ രൂപീകരിച്ചിട്ടുണ്ട്. അത് ലംഘിച്ചാൽ നേരിടേണ്ട പിഴകൾ ഉൾപ്പെടെയുള്ള നടപടികൾ നമ്മുടെ സമയവും പണവും കളയും എന്നതിനാൽ പുതുതായി വീട് വയ്ക്കുന്നവരും പുനർനിർമ്മാണം ചെയ്യുന്നവരും ഇത്തരം കാര്യങ്ങളെക്കുറിച്ച് ഏകദേശ ധാരണ ഉണ്ടാക്കിവയ്ക്കുന്നത് വളരെ നല്ലതാണ്.
2019 ലെ കെപിബിആർലും കെ.എം.ബിആറിലുമാണ് ഇത്തരം നിർമിതികൾ സംബന്ധിച്ചുള്ള ചട്ടം ഉൾപ്പെടുത്തിയിരിക്കുന്നത്. അതുപ്രകാരം, പത്ത് മീറ്ററിൽ കൂടുതൽ ഉയരമില്ലാത്തതും മൂന്ന് നിലകളിൽ കൂടാത്തതുമായ വീടുകൾക്ക് മുകളിൽ ഷീറ്റ് / ഓട് ഉപയോഗിച്ച് ഇത്തരത്തിൽ അധിക മേൽക്കൂര നിർമിക്കുന്നതിന് തദ്ദേശ സെക്രട്ടറിക്ക് അനുവാദം നൽകാം, ഉയരം പരമാവധി 2.4 മി. അധികരിക്കരുത് എന്നതാണ് ഇതിലെ നിബന്ധന. ഈ മേൽക്കൂര മഴയിൽ / വെയിലിൽ നിന്നുള്ള സംരക്ഷണം അല്ലാതെ മറ്റ് തരത്തിലുള്ള ഉപയോഗങ്ങൾക്ക് അനുവാദമില്ല. മാത്രവുമല്ല വശങ്ങൾ അടച്ചു കെട്ടാൻ പാടില്ല.
പാരപ്പറ്റിന്റെ ഉയരം 1.20 ൽ കൂടാൻ പാടില്ല. കോണിപ്പടി മുറി ഇതിനുള്ളിൽ അനുവദനീയമാണ്.
വാട്ടർടാങ്ക്, മഴവെള്ള സംഭരണി എന്നിവ ഈ അധിക മേൽക്കൂരയ്ക്ക് താഴെ നൽകാം.
പെർമിറ്റ് ഫീസ് കണക്കുകൂട്ടുന്നതിനൊഴികേ ഇത്തരം നിർമിതികളുടെ വിസ്തീർണം കണക്കിലെടുക്കേണ്ട ആവശ്യമില്ല. എന്നാലും ഈ നിർമിതിക്കുള്ള അപേക്ഷാ ഫീസ്, പെർമിറ്റ് ഫീസ് എന്നിവ സാധാരണ കെട്ടിടത്തിന്റേതു പോലെതന്നെ ആയിരിക്കും. കെട്ടിട നിർമാണത്തിന് ബാധകമായ എൻ. ഒ. സി കളോ മറ്റ് അനുമതികളോ വേണ്ടതാണെങ്കിൽ ഈ നിർമിതിക്കും അത് ആവശ്യമായിവരും. എല്ലാത്തിനും ഉപരി ഇങ്ങനെ അധിക നിർമാണം ആവശ്യമുള്ള കെട്ടിടം നിലവിൽ ചട്ടപ്രകാരമുള്ള നിബന്ധനകൾ പാലിക്കുന്നതുമാകണം.
ഈ കാര്യങ്ങൾ മനസ്സിലാക്കാതെ തോന്നിയപോലെ കെട്ടിമറിച്ച് ട്രെസ്സ് വർക്കുകൾ ചെയ്താൽ നിയമ നടപടികൾ നേരിടേണ്ടി വരും. അക്കാര്യം മനസ്സിലാക്കിയി പണികൾ നടത്തിയാൽ നന്ന്.
Share this post