• Chinju MA
  • 21 Jul 2025

ഹോം ലോണിന്റെ പലിശ നിരക്ക് കുറയ്ക്കണോ; എങ്കിൽ അറിഞ്ഞിരിക്കണം ഈ മാർഗങ്ങൾ


വീട് സ്വന്തമാക്കുകയെന്നത് ശരാശരി മലയാളിയുടെ ഏറ്റവും വലിയ സ്വപ്നം തന്നെയാണിപ്പോഴും.  വരുമാനം ലഭിച്ചു തുടങ്ങിയാൽ വീട് വെയ്ക്കുന്നതിനാണ് പലരും ആദ്യം പ്രാധാന്യം നൽകുക. പക്ഷേ ആ സ്വപ്നം പൂർത്തീകരിക്കുന്നതിനായി ബഹുഭൂരിപക്ഷത്തിനും വായ്‌പ ആവശ്യമായി വരാറുണ്ട്. എന്നാൽ ഭവന വായ്പ എന്നത് ഒരു ദീർഘകാല ബാധ്യതയാണെന്നും അത് തങ്ങളുടെ സാമ്പത്തിക ഭദ്രതയെ വല്ലാതെ ബാധിക്കുമെന്നും പലരും തിരിച്ചറിയുന്നത് കുറെ നാൾ കഴിഞ്ഞതിനുശേഷം ആയിരിക്കും. അതുകൊണ്ടുതന്നെ ലോണിനായി  ചിന്തിക്കുമ്പോൾ തന്നെ അതിനെക്കുറിച്ച് വളരെ ആഴത്തിൽ പഠിക്കേണ്ടത്  വളരെ അത്യാവശ്യമാണ് . കുറഞ്ഞ പലിശ നിരക്കിൽ ഭവന വായ്പകൾ സംഘടിപ്പിക്കാനുള്ള ചില മാർഗങ്ങൾ ഇവിടെ പങ്കുവയ്ക്കാം.

 1. കാലാവധി കുറഞ്ഞവ തിരഞ്ഞെടുക്കുക

 കാലാവധി കൂടുന്നതിനനുസരിച്ച്  കൂടുതൽ പലിശ അടയ്ക്കേണ്ടതുണ്ട്. അതിനാൽ, ഹൗസിംഗ് ലോൺ ഇഎംഐ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ വായ്‌പ കാലാവധി ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുക. തുടർന്ന്, നിങ്ങൾക്ക് ഓരോ മാസവും അടയ്ക്കാൻ കഴിയുന്ന പരമാവധി ഇഎംഐ തുകയിൽ നിങ്ങളുടെ വായ്‌പ കാലാവധി ക്രമീകരിക്കുക

2. മുൻകൂർ/ഭാഗിക പേയ്മെൻ്റുകൾ

തിരിച്ചടവിന്റെ ആദ്യ വർഷങ്ങളിൽ,  ബോണസ്, ശമ്പള വർദ്ധനവ് മുതലായവ ഉപയോഗിച്ച് ഭാഗികമായി മുൻകൂർ അടവുകൾ നടത്തുന്നതാണ് നല്ലത്. ഭൂരിഭാഗം ധനകാര്യ സ്ഥാപനങ്ങളും യാതൊരു ഫീസും ഈടാക്കാതെ ഭവന വായ്‌പ ഭാഗികമായി മുൻകൂർ അടയ്ക്കാൻ അനുവദിക്കുന്നു. അങ്ങനെ, അടിസ്ഥാന വായ്‌പ തുക കുറയ്ക്കുകയും ഈടാക്കുന്ന പലിശ നിരക്ക് കുറയ്ക്കുകയും ചെയ്യും.

3. ഇഎംഐ പേയ്മെൻ്റുകൾ വർദ്ധിപ്പിക്കുക

നിശ്ചിത ഇഎംഐകളിൽ കൂടുതൽ പണം നൽകുന്നത് വായ്‌കാലാവധി കുറയ്ക്കുന്നതിനുള്ള എളുപ്പവഴിയാണ്. അധിക ഇഎംഐകൾ അടയ്ക്കുന്നതിലൂടെ,  അടിസ്ഥാന വായ്‌പാ തുക ഫലപ്രദമായി കുറയ്ക്കാൻ സാധിക്കുന്നു. തൽഫലമായി, തുടർന്നുള്ള ഇഎംഐകളുടെ പലിശ കുറയുന്നു. ഇത് ലോൺ കാലയളവിൽ മൊത്തത്തിലുള്ള പലിശ ലാഭിക്കുന്നതിന് സഹായിക്കും.

4. വായ്പ ബാലൻസ് ട്രാൻസ്‌ഫർ ചെയ്യുക

 നിലവിലെ വായ്‌പ മറ്റ് ധനകാര്യ സ്ഥാപനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനെക്കാൾ ഉയർന്ന പലിശയിലാണെങ്കിൽ, വായ്‌ റീഫിനാൻസിംഗ് ചെയ്യാവുന്നതാണ്. 

5. വായ്പ‌ റീസ്ട്രക്‌ചറിംഗ്

ഭവന വായ്പ‌ റീസെറ്റ് കാലയളവിൽ,  വായ്‌പയിലെ കാലാവധി കുറയ്ക്കാൻ അഭ്യർത്ഥിക്കാൻ കഴിയും.വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് ഇഎംഐ തുക വർദ്ധിപ്പിക്കാൻ ആവശ്യപ്പെടുക, അങ്ങനെ കാലാവധി കുറയും.

6. ഹോം ലോൺ ട്രാൻസ്ഫർ

ലോൺ ബാലൻസ് ട്രാൻസ്ഫ‌ർ എന്നാൽ വായ്‌പ ബാലൻസ്, കുറഞ്ഞ പലിശ നിരക്കിന്, നിലവിലുള്ള ബാങ്കിൽ നിന്ന് ഒരു പുതിയ ധനകാര്യ സ്ഥാപനത്തിലേക്ക് മാറ്റുന്നതാണ്. പരമാവധി വായ്‌പ കാലാവധി കുറയ്ക്കുന്നതിന് ബാലൻസ് ട്രാൻസ്ഫ‌ർ തിരഞ്ഞെടുക്കാം.

7. ഫ്ലോട്ടിംഗ് / ഫിക്സഡ് പലിശ നിരക്ക്

ഫ്ലോട്ടിംഗ് പലിശ നിരക്ക് ഹോം ലോണുകൾക്ക് നിശ്ചിത നിരക്ക് ലോണുകളെ അപേക്ഷിച്ച് ആരംഭത്തിൽ താഴ്ന്ന പലിശ നിരക്ക് ലഭിക്കാം. വിപണി പലിശ നിരക്ക് കുറയുമ്പോൾ പണം ലാഭിക്കാൻ കഴിയും. നിങ്ങൾക്ക് അധിക ഫണ്ടുകൾ ലഭ്യമാകുമ്പോൾ ലോൺ വേഗത്തിൽ തിരിച്ചടയ്ക്കാൻ ഇത്  പ്രാപ്തമാക്കുന്നു. എന്നിരുന്നാലും, വിപണിയിൽ പലിശ നിരക്ക് ഉയരുമ്പോൾ നിങ്ങളുടെ മാസ നിരക്ക് വർദ്ധിക്കുന്നതിന്റെ അപകടസാധ്യതയുണ്ട്. എന്നാൽ നിശ്ചിത ഇഎംഐ കണക്ക് കൂട്ടാനും, കുറഞ്ഞ റിസ്‌ക് നിലനിർത്താനും, ബഡ്‌ജറ്റ് ആസൂത്രണം ചെയ്യാനും ഫിക്‌സഡ് പലിശ നിരക്ക് ആണ് അനുയോജ്യം.

മുകളിൽ പറഞ്ഞ മാർഗ്ഗങ്ങളിലൂടെ നിങ്ങളുടെ ഭവന വായ്പ്പയുടെ പലിശ ഗണ്യമായി കുറയ്ക്കുവാൻ സാധിക്കും
Share this post