പെയിന്റും ഇന്റീരിയറും മികച്ചതായിട്ടും വീട്ടിൽ കയറിയാൽ പ്രതീക്ഷിച്ച ഭംഗി തോന്നുന്നില്ലേ? കാരണം ലൈറ്റിങ്ങിലെ ചെറിയ പിഴവാകാം. ഓരോ മുറിക്കും ശരിയായ ലൈറ്റ് എങ്ങനെ തിരഞ്ഞെടുക്കാമെന്ന് അറിയാം.

വീടിന്റെ ഡിസൈനും പെയിന്റും ഫർണിച്ചറുമെല്ലാം മികച്ചതായിട്ടും പ്രതീക്ഷിച്ച ഭംഗി കിട്ടുന്നില്ലേ? കാരണം ചിലപ്പോൾ ലൈറ്റിങ്ങിലെ ചെറിയ പിഴവാകാം. ശരിയായ സ്ഥലത്ത് ശരിയായ ലൈറ്റ് നൽകിയാൽ സാധാരണ വീടിനെപ്പോലും പ്രീമിയം ലുക്കിലേക്ക് മാറ്റാം. എന്നാൽ ലൈറ്റുകൾ തിരഞ്ഞെടുക്കുമ്പോഴും സ്ഥാപിക്കുമ്പോഴും ശ്രദ്ധിച്ചില്ലെങ്കിൽ വീടിന്റെ മൊത്തത്തിലുള്ള ഭംഗി തന്നെ നഷ്ടപ്പെടാം.
പുതിയ വീട് പണിയുന്നവരും റിനവേഷൻ ചെയ്യുന്നവരും ലൈറ്റിങ് പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് എന്ന് നോക്കാം.
സീലിങ്ങിൽ ഡൗൺലൈറ്റുകളും ആവശ്യമായ ഇടങ്ങളിൽ ഇൻഡയറക്ട് ലൈറ്റിങ്ങും നൽകാം. ടിവി യൂണിറ്റിനോ ഹൈലൈറ്റ് ചെയ്യേണ്ട ഭിത്തിക്കോ സമീപം ലൈറ്റുകൾ നൽകുന്നത് മുറിക്ക് കൂടുതൽ ആകർഷകമായ ലുക്ക് നൽകും. എന്നാൽ സീലിങ്ങിൽ ഒരുപാട് ലൈറ്റുകൾ വാരിവലിച്ചിടുന്നത് ഒഴിവാക്കണം.
കിച്ചണിൽ സീലിങ് ലൈറ്റ് മാത്രം മതിയാകണമെന്നില്ല. പാചകം ചെയ്യുന്ന കൗണ്ടറിന് മുകളിൽ ആവശ്യത്തിന് വെളിച്ചം ലഭിക്കണം. അപ്പർ കാബിനറ്റിന് അടിയിൽ നൽകുന്ന ലൈറ്റുകൾ ജോലികൾ എളുപ്പമാക്കുന്നതിനൊപ്പം കിച്ചണിന്റെ ഭംഗിയും കൂട്ടും.
ബെഡ്റൂമിൽ അമിതമായ വെളിച്ചത്തിനു പകരം വാം വൈറ്റ് ലൈറ്റുകൾ തിരഞ്ഞെടുക്കാം. ബെഡിന്റെ ഇരുവശത്തും ബെഡ്സൈഡ് ലാമ്പുകളോ വാൾ ലൈറ്റുകളോ നൽകുന്നത് നല്ലതാണ്. അതേസമയം വാർഡ്രോബിനും കണ്ണാടിക്കും സമീപം ആവശ്യത്തിന് തെളിച്ചം ഉറപ്പാക്കണം.
ടേബിളിന്റെ മധ്യഭാഗത്ത് പെൻഡന്റ് ലൈറ്റുകൾ നൽകുന്നത് മനോഹരമായ ലുക്ക് നൽകും. എന്നാൽ ലൈറ്റിന്റെ ഉയരം കൃത്യമായിരിക്കണം. ടേബിളിനു മുകളിൽ മാത്രം വെളിച്ചം നൽകി ബാക്കി ഭാഗങ്ങൾ ഇരുണ്ടുപോകാതെയും ശ്രദ്ധിക്കണം.
കോവ് ലൈറ്റിങ്ങും ഡൗൺലൈറ്റുകളും ശരിയായ രീതിയിൽ നൽകിയാൽ സീലിങ്ങിന്റെ ഭംഗി വർധിപ്പിക്കാം. എന്നാൽ കൂടുതൽ ലൈറ്റുകൾ നൽകിയാൽ കൂടുതൽ ഭംഗി കിട്ടുമെന്നില്ല. സീലിങ്ങിന്റെ ഡിസൈനും മുറിയുടെ വലുപ്പവും അനുസരിച്ചായിരിക്കണം ലൈറ്റുകളുടെ എണ്ണം തീരുമാനിക്കേണ്ടത്.
ബാത്ത്റൂമിൽ കണ്ണാടിക്ക് സമീപം മുഖത്ത് നിഴൽ കുറയുന്ന രീതിയിൽ ലൈറ്റുകൾ സ്ഥാപിക്കാം. നനവുള്ള ഭാഗങ്ങളിൽ അനുയോജ്യമായ സുരക്ഷാ റേറ്റിങ്ങുള്ള ലൈറ്റുകൾ ഉപയോഗിക്കണം. കോറിഡോറിലും സ്റ്റെയർകേസിലും അലങ്കാരത്തിനൊപ്പം സുരക്ഷയ്ക്കും ആവശ്യമായ വെളിച്ചം ഉറപ്പാക്കണം.
വാം വൈറ്റ് വെളിച്ചം വീടിന് ഊഷ്മളമായ അന്തരീക്ഷം നൽകുമ്പോൾ ന്യൂട്രൽ വൈറ്റ് ചില ജോലികൾക്ക് കൂടുതൽ അനുയോജ്യമാണ്. വീടിന്റെ എല്ലാ ഭാഗങ്ങളിലും ഒരേ തരത്തിലുള്ള ലൈറ്റ് നൽകണമെന്നില്ല. മുറിയുടെ ഉപയോഗവും പെയിന്റിന്റെയും ഫർണിച്ചറിന്റെയും നിറവും പരിഗണിച്ച് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
വീട് പണിയുന്ന സമയത്തുതന്നെ ലൈറ്റുകളുടെ സ്ഥാനവും സ്വിച്ച് പോയിന്റുകളും തീരുമാനിക്കുക. ഫർണിച്ചറുകളുടെ സ്ഥാനം കൂടി പരിഗണിച്ചാൽ പിന്നീട് മാറ്റങ്ങൾ വരുത്തേണ്ടിവരില്ല.വിലകൂടിയ ലൈറ്റുകൾ വാങ്ങുന്നതിലല്ല കാര്യം, ശരിയായ സ്ഥലത്ത് ശരിയായ ലൈറ്റ് നൽകുന്നതിലാണ് വീടിന്റെ യഥാർഥ ഭംഗി. ചെറിയൊരു പ്ലാനിങ് മതി, വീടിന്റെ ലുക്ക് തന്നെ മാറ്റാൻ!.
അതെ. ശരിയായ ലൈറ്റിങ് ഇന്റീരിയർ, പെയിന്റ്, ഫർണിച്ചർ എന്നിവയുടെ ഭംഗി കൂടുതൽ പ്രകടമാക്കാം. തെറ്റായ സ്ഥാനത്തോ അമിതമായോ ലൈറ്റുകൾ നൽകിയാൽ മുറിയുടെ മൊത്തത്തിലുള്ള ലുക്ക് ബാധിക്കാം.

