- Web Desk
- 31 Jan 2023
ജനലും വാതിലും എങ്ങനെ കൊടുക്കണം ?
ജനലും വാതിലും എങ്ങനെ കൊടുക്കണം
നമ്മുടെയൊക്കെ വീടുകളിൽ ജനലും വാതിലുമൊക്കെയുണ്ടെങ്കിലും ഇതെന്തിനാണെന്ന് എപ്പഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. കാറ്റും വെളിച്ചവും ഒക്കെ വരാനാണെന്ന് നമ്മൾ പറയുമെങ്കിലും ഇതിന് കൃത്യമായ കാരണങ്ങൾ ഉണ്ട്. നമുക്ക് വായു സഞ്ചാരം എത്രത്തോളം പ്രധാനമാണോ അതുപോലതന്നെ വീടുകൾക്കും വായുസഞ്ചാരം ആവിശ്യമാണ്.
വീടുകളുടെ ഇത്തരം വായു സഞ്ചാരങ്ങളിലൂടെയാണ് ഓക്സിജൻ അകത്തേക്ക് വരുന്നതും കാർബൺഡയോക്സൈഡ് പുറംതള്ളുന്നതും. നമ്മുടെ വീടിനുള്ളിൽ ഉണ്ടാകുന്ന ദുർഗന്ധങ്ങൾ,പാചകം ചെയ്യുമ്പോഴുണ്ടാകുന്ന മണങ്ങൾ ഇതെല്ലാം പുറം തള്ളണം. കോൺഗ്രീറ്റ് കെട്ടിടങ്ങൾ എപ്പോഴും ചൂടായിരിക്കും. കോൺഗ്രീറ്റ് വീടുകൾക്കുള്ളിലും നല്ല ചൂട് നമുക്ക് അനുഭവപ്പെടും.അതിനാൽ ചൂടുനിയന്ത്രിക്കാനും വായുസഞ്ചാരമുള്ള വീടുകൾക്ക് സാധിക്കും. നമ്മുടെ അടുക്കളയിൽ നിന്ന് അല്ലെങ്കിൽ അടുപ്പിൽ നിന്നുണ്ടാകുന്ന പുക,ചന്ദന തിരി പോലുള്ളവയിൽ നിന്നുണ്ടാവുന്ന പുക ഇതെല്ലം പുറം തള്ളാനും കഴിയും.
എവിടെയാണ് ജനലുകളും വാതിലുകളും വേണ്ടതെന്ന് നമ്മൾ പലപ്പോഴും വാസ്‌തു നോക്കിയാണ് തീരുമാനിക്കുന്നത്. എന്നാൽ ഇതിനുപിന്നിൽ ഒരു സയൻസുമുണ്ട്. കാറ്റിന്റെ ഗതി,ചൂടുകാറ്റ് പുറത്തേക്കും തണുത്ത കാറ്റ് അകത്തേക്കും വരാനുള്ള തരത്തിൽ സംവിധാനം,രണ്ടും നോക്കണം. ഇതിനൊക്കെ പുറമെ വായു സഞ്ചാരം മുറിക്ക് മുകളിലൂടെ വേണോ താഴെ വേണോ എന്നതിൽ നമ്മൾ ഒരു തീരുമാനത്തിലെത്തണം
കൃത്യമായി വായു സഞ്ചാരം വേണമെങ്കിൽ ജനലിന്റെ സ്റ്റിൽ ഹൈറ്റ് [തറയിൽ നിന്നും ജനലിലേക്കുള്ള ഉയരം] പ്രധാനമാണ്.ബെഡ്‌റൂം പോലുള്ള കിടക്കുന്ന സ്ഥലങ്ങളിൽ 60 സെന്റീമീറ്റർ ,ഡൈനിങ് ഹാൾ 45 , ലിവിങ് റൂം പോലുള്ള ഇരിക്കുന്ന സ്ഥലങ്ങളിൽ 75 സെന്റീമീറ്റർ ഇങ്ങനെയാണ് സാധാരണയായി സ്റ്റിൽ ഹൈറ്റ് കൊടുക്കുന്നത് . എന്നാൽ വലിയ ജനലുകൾ കൊടുക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ. സ്റ്റിൽ ഹൈറ്റ് കുറക്കാനുള്ള മാർഗമാണിത് .
Share this post