• Web desk
  • 01 Apr 2023

വീടിനുള്ളിലെ ചൂട് നിയന്ത്രിക്കാൻ ചില പൊടിക്കൈകൾ

കഠിനമായ ഈ വേനലിൽ ചൂട് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ് . ചില കാര്യങ്ങളിൽ ചെറിയ മാറ്റം വരുത്തിയാൽ നമുക്ക് വീടിനുള്ളിലെ ചൂട് നിയന്ത്രിക്കാനും  തണുപ്പ് കിട്ടാനും സഹായിക്കും .

  • നിങ്ങളുടെ ജനലുകളും വാതിലുകളും അടച്ചിടുക 
സൂര്യൻ ഉദിച്ചു വരുന്നതിനുമുമ്പ് പ്രഭാത സമയങ്ങളിൽ ജനലുകൾ തുറന്നിടുന്നത് നല്ലതാണ്. എന്നാൽ സൂര്യൻ ഉദിച്ചു കഴിഞ്ഞാൽ പിന്നെ നിങ്ങളുടെ ജനലുകളും വാതിലുകളും അടച്ചിടണം. കർട്ടൻസും ഇടണം. സിറ്റ്ഔട്ട് ഒക്കെ ഉള്ള വീടുകളിൽ അത്തരം കർട്ടൻസും ഇടുന്നത് നല്ലതാണ് . ഇത് വീടിനുള്ളിലേക്ക് വെയിലടിക്കുന്നതും അതുവഴി ചൂടുകൂടുന്നതും നിയന്ത്രിക്കും 

  • ഇൻഡോർ പ്ലാന്റ്സ് 
വലുതും ചെറുതുമായിട്ടുള്ള ഇൻഡോർ പ്ലാന്റ്സ്  അതായത് വീടിനുള്ളിൽ വെക്കാൻ പറ്റുന്ന ചെടികൾ വെക്കുക . ജനലുകളോട് ചേർന്നുള്ള ഭാഗത്ത്  വെക്കലാണ് നല്ലത് .ഇത് ഒരു പരുതിവരെ ചൂട് കുറക്കാനും വീടിനുള്ളിൽ ഓക്സിജൻ അളവ് കൂട്ടാനും സഹായിക്കും. വീടിനു ചുറ്റും മരങ്ങൾ ഉള്ളത് വളരെ നല്ലതാണ്. ഇനി അങ്ങനെ ഇല്ലെങ്കിൽ ഇൻഡോർ പ്ലാന്റ്സ് ഒരുപരുത്തിവരെ അതിന് സഹായിക്കും  

  • സീലിംഗ് ഫാനുകൾ,ഏസികൾ 
പഴക്കമുള്ള സീലിംഗ് ഫാനുകൾ ചിലപ്പോൾ കാറ്റ് വളരെ കുറവായിരിക്കും. ഇത്തരം സമയങ്ങളിൽ ഫാനിന്റെ കപ്പാസിറ്റർ മാറ്റുകയോ വർക്ക് ചെയ്യാത്ത ഫാനുകൾ ഉണ്ടെങ്കിൽ മാറ്റി വെക്കുകയോ ചെയ്യുക. ഏസികൾ ഒന്ന്  സർവീസ് ചെയ്തെടുക്കുക 

  • വാതിലുകൾ അടക്കുക 
നല്ല സ്പീടുള്ള ഫാൻ ഇട്ടിരിക്കുമ്പോഴോ റൂമിനുള്ളിൽ തണുപ്പ് ഉള്ളപ്പോഴോ ഡോറുകൾ തുറന്നിടരുത്. ഇത് തണുത്ത വായുവിനെ പുറം തള്ളുകയും ചൂട് വായുവിനെ കൂട്ടുകയും  ചെയ്യും 

  • വൈകുന്നേരം ഹാംഗ് ഔട്ട് ചെയ്യുക
നിങ്ങളുടെ ജനാലകൾ  അടച്ച് അകത്ത് ഇരിക്കുന്നത്  പകൽ സമയത്ത് ഒരു മികച്ച ആശയമായിരിക്കും, എന്നാൽ വൈകുന്നേരം തണുപ്പ് കൂടുമ്പോൾ നിങ്ങളുടെ വീടിന്റെ ജനലുകളും വാതിലുകളും  തുറന്നിടാം - രാത്രിയിൽ ഇത് അടക്കാൻ മറക്കരുത് 

  • ഫാനിൽ നിന്നുള്ള കാറ്റ് തണുപ്പിക്കാം 
എയർ കണ്ടീഷൻ ഇല്ലേ? വിഷമിക്കേണ്ടതില്ല. ഒരു പാത്രം ഐസ് മാത്രം മതി. തണുത്ത കാറ്റ് വീശിയടിക്കാൻ ഫാനിനു മുന്നിൽ ഒരു ആഴം കുറഞ്ഞ പാത്രത്തിൽ വെള്ളമോ ഐസ് പാനോ വയ്ക്കുക. എന്നിട്ട് ഫാൻ ഓൺ ചെയ്യുക. സാധാരണ ഫാനിൽ നിന്ന് കിട്ടുന്നതിനേക്കാൾ തണുത്ത കാറ്റ് കിട്ടാൻ ഇത് സഹായിക്കും 

  • കോട്ടൺ ഉപയോഗിക്കുക 
വേനൽ കാലത്ത് കോട്ടൺ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് പോലെ തന്നെ നല്ലതാണ് കോട്ടൺ ബെഡ്  ഷീറ്റുകൾ ഉപഗോഗിക്കുന്നത് .കിടക്കുന്നിടത്ത്  ചൂട് നിയത്രിക്കാൻ ഇതിലൂടെ കഴിയും 

  • നിങ്ങളുടെ ലൈറ്റ് ബൾബുകൾ മാറ്റുക
നമ്മുടെ വീടുകളിൽ ഉപായോഗിക്കുന്ന പല ലൈറ്റുകൾക്കും താരതമ്യേന നല്ല ചൂട് കൂടുതലാണ് .ഇത് കണ്ടെത്തി  നിങ്ങളുടെ ലൈറ്റുകൾ മാറ്റി വാങ്ങുന്നത് ചൂടുനിയത്രിക്കാൻ കാരണമാവും.
Share this post