- Chinju MA
- 26 Aug 2025
വീട് വാങ്ങാൻ പ്ലാനുണ്ടോ? വനിതകളുടെ പേരിൽ വാങ്ങിയാൽ നേട്ടങ്ങൾ ഇരട്ടിയാണ്
സ്വന്തമായി വീട് അല്ലെങ്കിൽ ഫ്ലാറ്റ് വാങ്ങുക എന്നത് ഒരു കുടുംബത്തിന്റെ സ്വപ്നപട്ടികയിൽ ഒന്നാമതായുള്ള കാര്യമാണ്. എന്നാൽ, വീടിന്റെ ഉടമസ്ഥാവകാശം കുടുംബത്തിലെ സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്താൽ ധാരാളം സാമ്പത്തിക, നിയമ, സാമൂഹിക ആനുകൂല്യങ്ങൾ ലഭിക്കുമെന്ന് പലർക്കും അറിയില്ല. അത് മനസിലാക്കി പ്ലാൻ ചെയ്താൽ നിരവധി സാമ്പത്തിക ആനുകൂല്യങ്ങൾ നേടാനാകും.
- സ്റ്റാമ്പ് ഡ്യൂട്ടിയിലും രജിസ്ട്രേഷൻ ഫീസിലും ‘സ്പെഷ്യൽ’ ഇളവ്
ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സ്ത്രീകളുടെ പേരിൽ പ്രോപ്പർട്ടി വാങ്ങുമ്പോൾ 1% മുതൽ 2% വരെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നൽകുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ 50 ലക്ഷം രൂപ വില വരുന്ന വീടിൽ തന്നെ ലക്ഷത്തിലധികം ലാഭം ലഭിക്കും.
- ലോൺ പലിശ നിരക്കിൽ ‘ഡിസ്കൗണ്ട്’
സ്ത്രീ ഉടമസ്ഥാവകാശം ഉള്ള ഹൗസിംഗ് ലോൺസിന് പല ബാങ്കുകളും 0.05% – 0.1% വരെ പലിശക്കുറവ് നൽകുന്നു. 20 വർഷത്തെ കാലയളവിൽ ഇത് ലക്ഷങ്ങൾ വരെ ലാഭം നൽകും.
- സംയുക്ത ഉടമസ്ഥാവകാശം
ഭർത്താവും ഭാര്യയും ചേർന്ന് വീടിന്റെ ഉടമസ്ഥാവകാശം എടുക്കുമ്പോൾ ഭാവിയിലെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാം. കുടുംബത്തിലെ സാമ്പത്തിക സ്ഥിരതയ്ക്കും വനിതാ അംഗങ്ങളുടെ അവകാശ സംരക്ഷണത്തിനും ഇത് സഹായകമാകും.
- നികുതി ഇളവുകൾ – ഇരട്ടി ആനുകൂല്യം
ഇൻകം ടാക്സിൽ, സെക്ഷൻ 80C & 24(b) പ്രകാരം പ്രിൻസിപ്പൽ + പലിശ ഇളവ് ലഭിക്കും. ഭർത്താവും ഭാര്യയും സംയുക്തമായി ലോൺ എടുത്താൽ ഇരുവർക്കും വേർതിരിച്ച് ഇളവുകൾ നേടാം.
- ഭൂമി കച്ചവട സ്ഥാപനങ്ങൾ നൽകുന്ന ഓഫറുകൾ
സ്ത്രീകൾ ആദ്യമായി വീട് വാങ്ങുമ്പോൾ നിരവധി ഓഫറുകൾ പല റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും മുന്നോട്ടുവയ്ക്കുന്നുണ്ട്.ഫ്ലെക്സിബിളായ പേയ്‌മെന്റ് പ്ലാനുകൾ, പ്രോസസ്സിങ് ഫീ ഒഴിവാക്കൽ, ലോഞ്ചിങ് ഘട്ടങ്ങളിൽ സ്ത്രീ ഉടമസ്ഥർക്കായി യൂണിറ്റുകൾ പ്രത്യേകം നീക്കി വയ്ക്കുന്നത് എന്നിവ അടക്കമുള്ള ആനുകൂല്യങ്ങൾ ഉണ്ടാകും.
- പ്രധാനമന്ത്രി ആവാസ് യോജന
ഭവന കേന്ദ്ര പദ്ധതിയിലും വനിതാ അപേക്ഷകര്‍ക്ക് മുന്‍ഗണനയുണ്ട്. സബ്‌സിഡി ആനുകൂല്യങ്ങള്‍ക്ക് കുടുംബത്തിലെ ഒരു സ്ത്രീയെങ്കിലും വീടിന്റെ ഉടമയോ, സഹ ഉടമയോ ആയിരിക്കണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ താഴ്ന്ന വരുമാനമുള്ളവര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ത്രീകള്‍ക്ക് ഗണ്യമായ പലിശ സബ്‌സിഡിയും കിട്ടും. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സബ്സിധി 3- 6.5% വരെയാണ്. സ്ത്രീകളുടെ വായ്പകള്‍ക്ക് പദ്ധതിക്കു കീഴില്‍ പ്രോസസിങ് ഫീസും ഇല്ല.
വീട് വാങ്ങുമ്പോൾ സ്ത്രീയുടെ പേരിൽ രജിസ്റ്റർ ചെയ്യുന്നത് ലാഭവും സുരക്ഷയും ഒരുമിച്ചുള്ള മികച്ച തീരുമാനമാണ്. സ്റ്റാമ്പ് ഡ്യൂട്ടി ഇളവ്, പലിശക്കുറവ്, നികുതി ആനുകൂല്യം, നിയമപരമായ സംരക്ഷണം – എല്ലാം ഒരുമിച്ച് കിട്ടുമ്പോൾ അത് കുടുംബത്തിന് ദീർഘകാല നേട്ടമാകും.
Share this post