- Chinju MA
- 03 Jan 2025
മതിലിനും വേണ്ടേ ഒരു ചെയിഞ്ച്; മനോഹരമാക്കാൻ ഇതാ ചില ഐഡിയകൾ
സുന്ദരമായൊരു വീട് എന്ന് പറയുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം വീടിന്റെ മുൻവശവും പൂന്തോട്ടവും പുല്ലുപാകിയതോ ഇന്റർലോക്ക് ചെയ്തതോ ആയ മുറ്റവുമൊക്കെയാകും. വീടിന്റെ മുറ്റവും പൂന്തോട്ടവും ചുറ്റുവട്ടവും ഭംഗിയായി സൂക്ഷിക്കുന്നത് ഇന്നോരു പ്രസ്റ്റീജ് ഇഷ്യൂ ആയിതന്നെ മാറികഴിഞ്ഞിരിക്കുന്നു. ഇത്തരത്തിലുള്ള മോഡി പിടിപ്പിക്കലുകൾക്കും വീടിനുള്ളിൽ താമസിക്കുന്ന വീട്ടുകാർക്കും എല്ലാം സുരക്ഷ ഒരുക്കുന്നത് വീടിന്റെ ചുറ്റുമതിലാണ്. അതുകൊണ്ടുതന്നെ നമ്മുടെ സുന്ദര ഭവനത്തെ സംരക്ഷിക്കുന്ന ലക്ഷ്മണരേഖ എന്ന് ചുറ്റുമതിലുകളെ പറയാം.
ഒരുകാലത്തു ശീമ കൊന്നകൾ അടക്കിഭരിച്ചിരുന്ന വേലികളിൽ പിന്നീട് പ്ലാസ്റ്റിക് ടർപൊളിൻ ഷീറ്റുകൾ, തുടർന്ന് സ്നേഹ മതിലുകളായും,അലൂമിനിയം /ഇരുമ്പ് ഷീറ്റുകളായും അവ പരിണാമം പ്രാപിച്ചു. അതിന്റെ കൂടെ തന്നെ പരാമ്പരാഗത വെട്ടുകൽ, സിമന്റ് കട്ട മതിലുകളും കളം നിറഞ്ഞു നിന്നിരുന്നു.പക്ഷെ ഇന്ന് കഥയാകെ മാറി, സംരക്ഷണ ഭിത്തി എന്നതിനപ്പുറം ലാൻഡ് സ്‌കേപ്പിങ്ങിന്റെയും വീടിന്റെ പുറം മോഡി കൂട്ടാനുള്ള എലമെന്റ് ആയും മാറിയിരിയിരിക്കുകയാണ് ചുറ്റുമതിൽ.
അതുകൊണ്ടുതന്നെ വെറുതെ സിമന്റിൽ കെട്ടിപ്പൊക്കാതെ ചെറിയ ചില പൊടിക്കൈകൾ പ്രയോഗിച്ചാൽ നമ്മുടെ ചുറ്റുമതിലിനെ അതിസുന്ദരമാക്കി മാറ്റാം. അതിനുള്ള ചില ഐഡിയകൾ ഇനി പറയാം.
- നൽകാം പഴമയുടെ പ്രൗഡി
പുതിയ കാലത്ത് പഴമയാണ് നെവർ എൻഡിങ് ട്രെൻഡ്. ബജറ്റ് പ്രശ്നമാകില്ല എങ്കിൽ ചുറ്റുമതലിനെ കുറച്ച് ആഡംബരമാക്കുന്നതിൽ തെറ്റില്ല.
ഗോപുരവും കിളിവാതിലും ഉൾപെടുത്തിയും പടിപ്പുര മാതൃകയിലുള്ളതുമായ ചുറ്റമതിൽ കണ്ടാൽ ആരും ഒന്ന് നോക്കി നിന്നു പോകും.
- മതിലിലോരുക്കാം പൂന്തോട്ടം
വെർട്ടിക്കൽ ഗാർഡൻ കൊണ്ട് മതിലിനെ പച്ചപിടിപ്പിച്ചാലും ലുക്ക് അടിപൊളിയാകും. കോവിഡ് കാലം കൊണ്ടുവന്ന ട്രെൻഡിങ് ഹോബികളിൽ ഒന്നായിരുന്നു ചുറ്റുമതിലുകളിലെ വെർട്ടിക്കൽ ഗാർഡനിങ്. ഒരു സ്‌ക്വയര്‍ഫീറ്റില്‍ 10 ചെടികള്‍ വരെ വെയ്ക്കാം. മതില്‍ ആകര്‍ഷകമാകാന്‍ ഗ്രില്ലോ മെഷോ പിടിപ്പിച്ച് ക്രീപ്പര്‍ പ്ലാന്റുകള്‍ പടര്‍ത്തിയെടുക്കാം. അതല്ലെങ്കില്‍ ബൊഗെയ്ന്‍വില്ല, ഹോപ്പോണിയ, ടെക്കോമ എന്നിവയെല്ലാം ചുറ്റുമതിലിന് മുകളില്‍ വളര്‍ത്താം. പച്ചക്കറി കൃഷിയും പാഷൻ ഫ്രൂട്ട് കൃഷിയും വരെ ചുറ്റുമതിലിൽ ചെയ്യുന്നവരും ഉണ്ട്.
- ഇരുട്ടിൽ മിന്നിത്തിളങ്ങും മതിൽ
വാൾ ലൈറ്റ് മോഡൽ. സന്ധ്യ മയങ്ങുമ്പോൾ ലൈറ്റ്ന്റെ അകമ്പടിയോടെ സുന്ദരിയായി മാറുന്ന ടെക്സ്റ്റ്ർഡ് ഫിനിഷിങ് ചുറ്റുമതിലുകളും വീടിന് ഒരു മോഡേൺ ലുക്ക് നൽകും.
- ഫെന്‍സിങ് മോഡല്‍
ചുറ്റുമതിലുകള്‍ അടച്ചുകെട്ടി പണിയുന്നതിന് പകരം ട്രാന്‍സ്പാരന്റ് വാളുകൾ ഒരുക്കുന്നതിനും ആളുകൾക്കിന്ന് താത്പര്യം കൂടിയിട്ടുണ്ട്. മുറ്റത്തിന്റേയും വീടിന്റേയും ഭംഗി പുറത്ത് നിന്ന് ആസ്വദിക്കാവുന്ന തരത്തില്‍ ഫെന്‍സിങ് മോഡലില്‍ ചുറ്റുമതില്‍ കെട്ടുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്.
- സ്റ്റോൺ വാൾ
പ്രകൃതിദത്തമായ കല്ലുകള്‍ ഉപയോഗിച്ച് പണിയുന്ന മതിലുകളും ഇപ്പോള്‍ ട്രെന്‍ഡാണ്. ചെങ്കല്ലുപയോഗിച്ച് നിര്‍മിച്ച ശേഷം പോളിഷ് ചെയ്ത് അതേ ലുക്കില്‍ തന്നെ മതിൽ നിലനിർത്തിയാൽ ഒരു ഏസ്‌തെറ്റിക് ലുക്ക് കിട്ടും.
- മെറ്റൽ ആൻഡ് മെഷ്
കോൺക്രീറ്റ് സ്ലാബ് /സിമന്റ് ചുറ്റുമതിലുകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ ഇരുമ്പ് മെഷ് /വയെർഡ് മെഷുകൾ സ്ഥാപിച്ച് അതിൽ ചെറിയ മെറ്റിലുകൾ നിറക്കുന്ന രീതി ഇപ്പോൾ ട്രെൻഡ് ആണ്. ചിലവും കുറവ്, കാഴ്ചയ്ക്കും ഭംഗിയും കൂടും.
Share this post