- Web Desk
- 19 Sep 2023
വീട് പണിയുമ്പോൾ ശ്രദ്ധിക്കാം അടുക്കളയെ !
വീടിന്റെ ഏറ്റവും മനോഹരമായ ഭാഗം തന്നെയാണ് അടുക്കള. എന്നാൽ വീടുനിർമിക്കുമ്പോൾ അടുക്കളയെ മാത്രമായി പ്രത്യേകം പരിഗണിക്കാറുണ്ടോ ? അടുക്കള കൂടുതൽ സൗഹാർദമുള്ളതാക്കാൻ നമ്മൾ എന്തെങ്കിലും ചെയ്യാറുണ്ടോ . ഇനി ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
- കാറ്റുംവെളിച്ചവും
പകൽ സമയങ്ങളിൽ ലൈറ്റ് ഉപയോഗിക്കാതെ തന്നെ പാചകം ചെയ്യാൻ കഴിയണം. അല്ലെങ്കിൽ ഒരു പകൽ കറന്റ് ഇല്ലെങ്കിൽ കാര്യങ്ങൾ നടക്കില്ല. അടുക്കളയിൽ എപ്പോഴും നല്ല വെളിച്ചവും വായു സഞ്ചാരവും ഉണ്ടാവണം. വലിയ ജനാലകൾ, വെന്റിലേഷൻ എന്നിവ വെക്കാൻ ശ്രമിക്കുക.
- ഓടിത്തളരേണ്ട
റഫ്രിജറേറ്റർ, വാഷ്സിങ്ക്, സ്റ്റൗ എന്നിവയാണ് ഒരു അടുക്കളയിൽ കൂടുതൽ പ്രാധാന്യത്തിൽ നില്കുന്നത്. അത് കൊണ്ട് തന്നെ എല്ലാം കഴിയുന്നതും അടുത്ത്, എന്നാൽ പരസ്പരം തീയും വെള്ളവും കറണ്ടും ഒന്നും പ്രശ്നക്കാരാവാത്ത വിധത്തിൽ ക്രമീകരിക്കുക. അതായത് റഫ്രിജറേറ്ററിൽനിന്ന് സാധനം എടുത്ത് വാഷ്സിങ്കിൽ കഴുകി സ്റ്റൗവിൽ പാകം ചെയ്യാൻ നടക്കുന്ന ദൂരം കഴിവതും കുറക്കാൻ ശ്രമിക്കുക
- നടുവിന് പാര
ഏറ്റവും ശ്രദ്ധിക്കേണ്ടത് കിച്ചൺ കൗണ്ടർ ടോപിന്റെ ഉയരമാണ്. ജോലി ചെയ്യുന്ന ആളുടെ പൊക്കത്തേക്കാൾ വളരെ താഴെയാണ് എങ്കിൽ എപ്പോഴും കുനിഞ്ഞ് നിന്ന് ജോലി ചെയ്യേണ്ടി വരും. ഇത് നടുവേദന ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാവും. കൗണ്ടറിന് മിനിമം വീതി നൽകാനും ശ്രദ്ധിക്കണം
- വെളിച്ചം
കൗണ്ടർ ടോപ്പിൽ നല്ല വെളിച്ചം ലഭിക്കണം. ലൈറ്റുകൾ ഫിറ്റ് ചെയ്യുമ്പോൾ അടുക്കളയിൽ ജോലി ചെയ്യുന്നയാളുടെ നിഴൽ കൗണ്ടർ ടോപ്പിൽ വീഴാത്ത വണ്ണം പ്ലാൻ ചെയ്യുക.
- കബോർഡ് ഏതുവേണം?
കിച്ചൻ കബോർഡിനു മെറ്റീരിയൽ തിരഞ്ഞെടുക്കുമ്പോൾ ഉപയോഗത്തിനും ഈർപ്പസാഹചര്യത്തിൽ ഈടുനില്കുന്നതിനും മുൻഗണന കൊടുക്കുക. സ്റ്റെയിൻ ലെസ് സ്റ്റീൽ, ഗ്രാനൈറ്റ് എന്നിവ ഉദാഹരണം.
- പ്ലഗ് പവർ
മിക്സി, ഓവൻ തുടങ്ങിയവക്ക് വേണ്ടി പ്ലഗ് പോയിന്റ് പ്ലാൻ ചെയ്യുമ്പോൾ സ്റ്റൗവിൽ നിന്ന് നിശ്ചിത ദൂരം ഉണ്ടെന്നു ഉറപ്പു വരുത്തുക. സ്റ്റൗവിന്റെ ചൂട് അടിച്ചു പ്ലഗ് പോയിന്റ് ഉരുകി പോവരുത്
- ഉരുകാത്ത വേസ്റ്റ് പൈപ്പ്
കിച്ചൺ സിങ്കിൽ പലപ്പോഴും ചൂട് വെള്ളം ഒക്കെ ഒഴിക്കുന്നതിനാൽ, ചൂടിൽ ഉരുകാത്ത വേസ്റ്റ് പൈപ്പ് കൊടുക്കണം
Share this post