- Sudheesh
- 02 Apr 2024
ചന്ദ്രനിലും വാങ്ങാം, ഏക്കര്‍ 'ഭൂമി'
ഭൂമിയില്‍ മാത്രമല്ല, ചന്ദ്രനിലും വസ്തു വില്‍പ്പന ആരംഭിച്ചു. മലയാളി വസ്തു വാങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചന്ദ്രനില്‍ ഒരു തുണ്ട് ഭൂമി വാങ്ങാന്‍ തിക്കും തിരക്കുമേറി. സംഭവം ശരിയാണ്. ഇന്ത്യയുടെ ചന്ദ്രയാന്‍ 3 വിജയം ആളുകളുടെ ചന്ദ്രനിലേയ്ക്കുള്ള ദൂരം കുറച്ചിരിക്കുകയാണ്. ഇപ്പോഴിതാ ചന്ദ്രനില്‍ സ്ഥലം വാങ്ങിക്കൂട്ടുന്ന തിരക്കിലാണ് ആളുകള്‍. ഇത് വരെ മൂന്ന് ഇന്ത്യക്കാര്‍ ചന്ദ്രനില്‍ ഭൂമി വാങ്ങി കഴിഞ്ഞു. അതില്‍ ഒരാള്‍ മലയാളിയാണെന്നതാണ് രസകരമായ കാര്യം. മുണ്ടക്കയം സ്വദേശി തോമസ് ചെറിയാന്‍ ചന്ദ്രനില്‍ 6 ഏക്കര്‍ സ്ഥലം വാങ്ങിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. യുകെയില്‍ ബിസിനെസ്സ് നടത്തുകയാണ് ഈ മുണ്ടക്കയം സ്വദേശി. ന്യൂയോര്‍ക്ക് സിറ്റിയിലെ ലൂണാര്‍ രജിസ്ട്രിയില്‍ നിന്നാണ് സ്ഥലമിടപാട് നടത്തിയത്. ചന്ദ്രനില്‍ തങ്ങളുടെ പേരില്‍ സ്ഥലം വാങ്ങാന്‍ പണം ചിലവഴിക്കാന്‍ ആളുകള്‍ തയ്യാറാണ്. ചന്ദ്രയാന്‍ 3യുടെ വിജയത്തോടെ ചന്ദ്രനില്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യാന്‍ വന്‍തിരക്കാണെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ചന്ദ്രനിലെ സ്വത്തുക്കള്‍ വാങ്ങുന്നതിനായി 1999ല്‍ ഇന്റര്‍നാഷണല്‍ ലൂണാര്‍ ലാന്‍ഡ്‌സ് രജിസ്ട്രി രൂപം നല്‍കിയിരുന്നു. ഇവിടെ നിന്നാണ് പലരും രജിസ്‌ട്രേഷന്‍ നടത്തുന്നത്. ഭാര്യയ്ക്ക് പിറന്നാള്‍ സമ്മാനമായി ചന്ദ്രനില്‍ സ്ഥലം വാങ്ങിയവരും, റിയല്‍ എസ്റ്റേറ്റായി കാണുന്നവരും വരെ ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍, വാങ്ങുന്നതിന് എത്രത്തോളം പ്രസക്തിയുണ്ടെന്ന കാര്യത്തില്‍ സംശയം ഉയരുകയാണ്. ആധികാരികതയെ ചൊല്ലിയും തര്‍ക്കം നിലനില്‍ക്കുന്നു.
#MalayaliAchievement #SpaceExploration #LunarRealEstate #BeyondEarth #Innovation #KeralaPride