• Web Desk
  • 17 Aug 2023

അപകടം പതിയിരിക്കുന്ന അടുക്കള; സൂക്ഷിക്കാം ഇക്കാര്യങ്ങൾ

വീടിന്റെ ഹൃദയമാണ് അടുക്കള. പല വലുപ്പത്തിലും വർണത്തിലുമുള്ള കിടപ്പുമുറികളും  ഹാളുകളും ഒക്കെ ഉണ്ടെങ്കിലും അടുക്കളയോളം നമ്മൾ ഇടപഴകുന്ന സ്ഥലം വേറെയുണ്ടോ ?എന്നാൽ ഇതേ അടുക്കള തന്നെയാണ് നമ്മുടെ വീട്ടിലെ ഏറ്റവും വലിയ അപകടകാരിയും. 

തീയും പുകയും ഉൾപ്പടെ അടുക്കള എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. പൊടിക്കായ്കൾക്ക് പകരം സൂക്ഷ്മതയോടെയും ഉത്തരവാദിത്തത്തോടെയും എപ്പോഴും അടുക്കളേയെ കൊണ്ടുപോകാം 

1. ഗ്യാസ്, സ്റ്റൗ, ഇൻഡക്ഷൻ സ്റ്റൗ എന്നിവ ഉപയോഗത്തിന് ശേഷം നിർബന്ധമായും ഓഫ് ചെയ്യാം. ഇവയിൽ ചൈൽഡ് റെസിസ്റ്റന്റ് നോബ് കവർ ഉപയോഗിക്കുക

2.ഷോർട് സർക്യൂട്ടുകൾ പലപ്പോഴും വില്ലനാകാറുണ്ട്,അതിനാൽ സ്മോക് സെൻസറുകൾ ഉപയോഗിക്കാനും ശ്രദ്ധിക്കണം 

3. ചൂടുള്ള പാത്രങ്ങൾ വസ്ത്രങ്ങളുടെ അറ്റം കൊണ്ട് പിടിക്കുന്നതും മാറ്റി വെക്കുന്നതും ഒഴിവാക്കുക, തെർമൽ പാഡ് ഹീറ്റ് പ്രൂഫ് ഹാൻഡ് ഗ്ലൗസുകൾ ഉപയോഗിക്കുക 

3. ഫ്രിഡ്ജ് പോലോത്ത ഉപകരണങ്ങൾ വൃത്തിയാക്കുമ്പോൾ പവർ ഓഫ് ആണെന്ന് ഉറപ്പാക്കണം 


4. ഇടി, മിന്നൽ ഉള്ളപ്പോൽ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർബന്ധമായും ഓഫ് ചെയ്യുക 

4. മിക്സികളിലും ഫുഡ് പ്രോസസറിലും അവ ഉപയോഗിക്കുന്ന സമയത്ത് കൈയ്യിടാതിരിക്കുക. 

5. ഗ്യാസ് ലീക്ക് ഡിറ്റക്ടീവുകൾ നമ്മുടെ വീട്ടിൽ വാതകച്ചോർച്ചയുണ്ടെങ്കിൽ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കും. ഇത് ചോർച്ചയെ തടയാനും സഹായിക്കുന്നതിനാൽ  വീടുകളിൽ ആവിശ്യമാണ് 

6. ഫസ്റ്റ് എയിഡ് കിറ്റ് അടുക്കളയിൽ നിർബന്ധമാക്കുക. പെട്ടെന്ന് കൈമുറികയോ പൊള്ളുകയോ മറ്റോ ചെയ്താൽ എളുപ്പത്തിൽ എടുക്കാൻ സാധിക്കുന്ന പാകത്തിൽ ഇവ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

7. വലിച്ചു തുറക്കാൻ സാധിക്കുന്ന കാബിനുകളെ കുട്ടികൾക്ക് തുറക്കാൻ സാധിക്കാത്ത തരത്തിലുള്ള ലോക്കുകൾ വെച്ച് സുരക്ഷിതമാക്കുക.



7. വെള്ളം വീഴാനും തെന്നാനും സാധ്യതയുള്ള സ്ഥലങ്ങളിൽ ഗ്രിപ്പ് കൂടിയ കിച്ചൺ മാറ്റുകൾ,ടൈലുകൾ എന്നിവ സ്ഥാപിക്കുക.


Share this post