• Web desk
  • 24 Aug 2023

വീട് നിറയെ പൊടിയുണ്ടോ? പരിഹാരമുണ്ട്

എത്ര വൃത്തിയാക്കിയാലും വിട്ടുപോകാതെ ഒന്നാണ് വീട്ടിലെ പൊടി. ചുമയും തുമ്മലും ശ്വാസംമുട്ടും പോലുള്ള പല പ്രശനങ്ങളുടെയും തുടക്കകാരനും ഈ പൊടിയാണ്. ചില പൊടിക്കൈകൾ ചെയ്ത് പൊടിപിടിച്ചതൊക്കെ ഇല്ലാതാക്കിയാലോ 

1 . അടച്ചിടാം
വാതിലുകളും ജനലുകളും കഴിയാവുന്നത്രയും അടച്ചിടുക.

2.  ചെരുപ്പ് വേണ്ട 
വീടിനുള്ളിലേക്ക് ചെരുപ്പിട്ട്  കയറുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക. വീടിനുള്ളിൽ മാത്രം വേണമെങ്കിൽ മറ്റൊരു ചെരുപ്പ് ഉപയോഗിക്കാം.

3. കാർപെറ്റ് വിരിക്കാം 
വീട്ടിലേക്ക് പ്രവേശിക്കുന്ന വാതിലിന് മുമ്പിലായി നല്ല കാർപെറ്റ് വിരിക്കുന്നതും പൊടിയെ ഇല്ലാതാക്കാൻ സഹായിക്കും. ഇത് രണ്ടോ മൂന്നോ ദിവസങ്ങൾ കൂടുമ്പോഴെങ്കിലും വൃത്തിയാക്കുന്നതും അത്യാവശ്യമാണ്. 

4. തുടച്ച് വൃത്തിയാക്കാം.
വെറുതെ അടിച്ച വാരുന്നതിനപ്പുറം ആഴ്ചയിൽ ഒരിക്കലെങ്കിലും എല്ലാ സാധനങ്ങളും മാറ്റി ജനാലകൽ ഉൾപ്പടെ തുടച്ച വൃത്തിയാക്കുക 


5. പ്രത്യേകം അറയുണ്ടാക്കാം
പുസ്തകങ്ങളും പേപ്പറുകളും സൂക്ഷിക്കാൻ പ്രത്യേകമായ അറകളുണ്ടാക്കുന്നതും പൊടിയെ ചെറുക്കാൻ സഹായിക്കുന്നതാണ്. ഉപയോഗിക്കാത്ത തുണികളും ഇപ്രകാരം സൂക്ഷിക്കുന്നതാണ് ഉചിതം.
  
6. അനാവശ്യ സാധനങ്ങളെ ഒഴിവാക്കുക. 

7. ഫാൻ
വീട്ടിലെ പൊടിയുടെ 70 ശതമാനവും ഫാനുകളിലായിരിക്കും. ആഴ്ചയിലോ മാസത്തിലോ ഫാനുകളെ തുടച്ച് വൃത്തിയാക്കാൻ ശ്രദ്ധിക്കുക.

8. എ.സി
എ.സിയും പൊടിപടലങ്ങൾ പിടിച്ചെടുക്കാൻ കഴിവുള്ളവയാണ്. ഇത് തടയാൻ പല ആധുനിക സംവിധാനങ്ങളും നിലവിലുണ്ട്. അതുകൊണ്ട് എ.സി വാങ്ങുമ്പോൾ കഴിവതും പൊടിപടലങ്ങൾ സ്വയം നീക്കാൻ കഴിവുള്ള ഹൈ എഫിഷ്യൻസി പർട്ടിക്കുലേറ്റ് അബ്സോർബ്ഷൻ ഫീച്ചർ ഉള്ളവ വാങ്ങാൻ ശ്രദ്ധിക്കുക.അല്ലെങ്കിൽ സർവീസ് ചെയ്യുക 


9. എയർ പ്യൂരിഫയർ
പൊടിയെ പിടിച്ചെടുക്കാൻ എയർ പ്യൂരിഫയറുകൾ വളരെ ഉപകാരപ്രദമാണ്. ഗുണമേന്മയുള്ള എയർ പ്യൂരിഫയറുകൾ ഉപയോഗിക്കുന്നത്  കുറക്കാൻ സഹായിക്കും.
Share this post