- Web desk
- 06 Sep 2023
വീടിനെ ഒന്ന് ഒരുക്കിയാലോ ?
എളുപ്പത്തിലും രസകരമായും ചെയ്യാൻ കഴിയുന്നതാണ് ഹോം മേക്കോവറുകൾ. വലിയ തുക ചിലവാക്കി തന്നെ ഇത്തരം മേക്കോവറുകൾ ചെയ്യണമെന്നില്ല. പാഴ് വസ്തുക്കൾ കൊണ്ടോ ചെറിയ നുറുങ്ങുവിദ്യകൾ കൊണ്ടോ ഇത് നമുക്ക് ചെയ്തെടുക്കാൻ സാധിക്കും.
നല്ല നിറങ്ങൾ
വീട് ഇപ്പോഴും സമാധാനം നൽകുന്ന ഒന്നായിരിക്കണം. അതിനാൽ തന്നെ വീടിന്റെ ഓരോ ചുവരിലും നിങ്ങൾ നൽകുന്ന നിറങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ലൈറ്റ് കളറുകൾ അല്ലെങ്കിൽ ന്യൂട്രൽ കളറുകളാണ് ഏറ്റവും നല്ലത്. ഡാർക്ക് നിറത്തിലുള്ള നിറങ്ങൾ വീടിനകത്തു എപ്പോഴും ഇരുട്ട് അന്തരീക്ഷമേ ഉണ്ടാകു. എന്നാൽ ലൈറ്റ് കളറുകൾ കുറച്ചു കൂടെ സമാധാനം നൽകാനും ഭംഗി കൂട്ടാനും സഹായിക്കും
തീം കൊടുക്കാം
നിങ്ങളുടെ വീട് എപ്പോഴും ഒരു തീം ഫോള്ളോ ചെയ്യുന്ന വിധത്തിൽ ഒരുക്കാം. ചുവരുകളുടെ നിറം നോക്കി ഫർണീച്ചറുകൾ സെറ്റ് ചെയ്യാം, നിലം സെറ്റ് ചെയ്യാം. വൈറ്റ് ഹൗസുകൾ കണ്ടിട്ടില്ലേ, അത്തരത്തിൽ ഒരു നിറത്തിലോ പാറ്റേർണിലോ ഫോള്ളോ ചെയ്യുന്നത് വീടിന് ഭംഗികൂട്ടാൻ സഹായിക്കും
ചുമരിനോരു കൂട്ട്
നല്ല പെയിന്റിങ്ങുകൾ, വോൾ ഡെക്കറുകൾ തുടങ്ങിയവ വീടിനെപ്പോഴും ഭംഗി കൂട്ടും. എന്നാൽ ഇത് മനോഹരമായതും മിനിമൽ ആയതും വീടിന്റെ തീമിനോട് യോജിക്കുന്നതും ആവണം.
ഡെക്കറേറ്റ് ചെയ്യാം
ചുരുക്കം വസ്തുക്കൾ കൊണ്ട് വീട് ഡെക്കറേറ് ചെയ്യാം. ഒരു ഫ്‌ളവർ വൈസ് പോലെയോ അല്ലെങ്കിൽ ഭംഗി ഉള്ള ഒരു കർട്ടൻ കൊണ്ട് പോലും വീട് മനോഹരമാക്കാം. നിലത്ത് വിരിക്കുന്ന മാറ്റുകൾ, ബെഡ്റൂമിലെ ബെഡ്ഷീറ്റുകൾ തുടങ്ങിയവ എപ്പോഴും ഇത്തരത്തിൽ ആകർഷണീയത തോന്നുന്ന നിറങ്ങളോ ഡിസൈനുകളോ ഉള്ളതാവണം
ലൈറ്റിടാം
വീടിന്‍റെ ശരിയായ സൗന്ദര്യം അറിയണമെങ്കിൽ ലൈറ്റിങ് കൃത്യമായിരിക്കണം. ബെഡ്റൂമിൽ കൊടുക്കുന്ന ലൈറ്റ് ആവരുത് ഡ്രോയിങ് റൂമിൽ. അതെ ലൈറ്റിങ് ആവരുത് ഹാളിലോ ഗെസ്റ്റ് റൂമിലോ വേണ്ടത്. ജോലി ചെയ്യാനോ മറ്റും നമ്മൾ ഉപയോഗിക്കുന്ന സ്ഥലങ്ങൾക്ക് എപ്പോഴും തെളിച്ചമുള്ള ലൈറ്റ് നൽകുന്നതാണ് ഉചിതം. ഈ ഏരിയകളിൽ പ്രകൃതിയുമായി ചേർക്കുന്ന എന്തെങ്കിലും വസ്തുക്കൾ, പുറത്തേക്ക് നല്ല കാഴ്ചയുള്ള ജനലോ, ചെടികളോ തുടങ്ങിയവയുള്ളതും നല്ലതാണ്. അതെ സമയം ബെഡ്‌റൂമുകളിൽ എപ്പോഴും മഞ്ഞ ,നീല തുടങ്ങിയ ലൈറ്റുകളായിരിക്കും യോജിക്കുന്നത്.
Share this post