• Admin
  • 06 Jan 2023

പലിശനിരക്ക് വർധിച്ചിട്ടും ഭവന വിൽപ്പനയിൽ വൻകുതിപ്പ്.2022ൽ 2.15 ലക്ഷം യൂണിറ്റുകൾ, 68% വര്ധന!

വർദ്ധിച്ചുവരുന്ന പലിശനിരക്കുകളും ആഗോളതലത്തിലുള്ള ആശങ്കകൾക്കിടയിലും മുംബൈ, ഡൽഹി എൻസിആർ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊൽക്കത്ത, പൂനെ എന്നിവയുൾപ്പെടെ മുൻനിര ഏഴ് നഗരങ്ങളിലായി റെസിഡൻഷ്യൽ വിൽപ്പന 215,000 യൂണിറ്റിലെത്തി.

വാർഷിക സംഖ്യകളുമായി താരതമ്യപ്പെടുത്തുമ്പോൾ, 2022-ലെ വിൽപ്പന 68 ശതമാനം വർദ്ധിച്ചു (YoY), Q4 2022 അനുസരിച്ച് നാലാം പാദത്തിലെ വിൽപ്പന 54,000 യൂണിറ്റായിരുന്നു എന്നും JLL-ന്റെ റെസിഡൻഷ്യൽ മാർക്കറ്റ് റിപ്പോർട്ടിൽ പറയുന്നു.

2022 ലെ വിൽപ്പനയുടെ ട്രെൻണ്ട് കാണിക്കുന്നത്  75 ലക്ഷം രൂപ വരെ വിലയുള്ള അപ്പാർട്ടുമെന്റുകൾക്കായിരുന്നു കൂടുതൽ ഡിമാൻഡ്.1.5 കോടിയിലധികം വിലയുള്ള അപ്പാർട്ടുമെന്റുകൾക്ക് മൊത്തത്തിലുള്ള വിൽപ്പനയിൽ 19 ശതമാനം വിഹിതം ഉള്ളതിനാൽ പ്രീമിയം വിഭാഗത്തിലും വിൽപ്പന ശക്തമായി തുടർന്നതായി റിപ്പോർട്ടിൽ പറയുന്നു. 

ഉയരുന്ന പലിശ നിരക്ക്,അന്താരാഷ്ട്ര മാർക്കറ്റ് ചാഞ്ചാട്ടം,മിതമായ വരുമാന വളർച്ച, വിലക്കയറ്റം തുടങ്ങിയവ 2023 ൽ ഭവന വിൽപ്പനയെ താൽക്കാലികമായെങ്കിലും ബാധിക്കുമെന്ന ആശങ്ക നിലനിൽക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു.

#interestrate #hike #housing #sale #realestate #builders

Share this post