- Web desk
- 27 Jan 2023
സിമെന്റോ മണലോ വേണ്ട ...ഇന്റർലോക്ക് ബ്രിക്കുകൾ കൊണ്ട് കിടിലൻ വീട് !
ഇന്റർ ലോക്ക് ബ്രിക്കുകളെ കുറിച്ച് നിങ്ങൾ കേട്ടിട്ടില്ലേ. എറിഞ്ഞും ലോറി കയറ്റിയുമൊക്കെ ഇത് പൊട്ടിക്കാൻ ശ്രമിക്കുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ ഇത് വച്ച് വീടുനിർമിക്കുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.
വിദേശത്തൊന്നുമല്ല. നമ്മുടെ കേരളത്തിൽ തന്നെയാണിത്. അഞ്ച് ഇഞ്ച് ഹൈറ്റും എട്ട് ഇഞ്ച് വീതിയുമുള്ള ഇത്തരം കട്ടകൾക്ക് ഏകദേശം പത്ത് കിലോയോളം ഭാരമുണ്ട് .
ഈ ഇന്റർ ലോക് ബ്രിക്കുകൾ കൊണ്ട് നിർമിക്കുന്ന വീടുകൾക്ക് സിമെന്റോ മണലോ ഒന്നും ആവിശ്യമില്ല.ബ്രിക്കുകൾ പരസ്പരം ലോക്ക് ചെയ്ത് വാൾ പുട്ടി യൂസ് ചെയ്ത് ഫിനിഷ് ചെയ്യാവുന്നതാണ്. സിമെന്റ് പ്ലാസ്റ്റർ ചെയ്യാനോ നനക്കാനോ പോവേണ്ട ആവിശ്യമില്ല .എക്സ്റ്റീരിയൽ വാട്ടർ പ്രൂഫ് വാൾ പുട്ടിങ് യൂസ് ചെയ്യണം. മൂന്ന് നിലവരെ ഇത്തരത്തിൽ നമുക്ക് പണിയാം.അതിനേക്കാൾ കൂടുതൽ ആണെങ്കിൽ മാത്രമേ ബീമും പില്ലറും ഒക്കെ ആവശ്യമുള്ളൂ . ഇനി ബാത്ത്റൂമിലോ പുറത്തോ ഒക്കെ ടൈൽ പതിക്കണമെങ്കിൽ അതിനും ബുദ്ധിമുട്ടൊന്നും ഇല്ല .
വയറിംഗ് പ്ലംബിംഗ് വർക്കുകൾ ചെയ്യണമെങ്കിൽ ഈസിയായി ഒരു കട്ടർ ഉപയോഗിച്ച് നമുക്ക് എവിടെയാണോ ഹോൾസും ലൈൻസും വേണ്ടത് അവിടെ കട്ട് ചെയ്തെടുക്കാവുന്നതാണ്.
എക്സ്റ്റീരിയർ പ്ലാസ്റ്ററിംഗ് ചെയ്യാതെ പുട്ടി ചെയ്യുകയാണെങ്കിൽ സൺ സൈഡ് നൽകാൻ ശ്രദ്ധിക്കണം. സൺ സൈഡ് ഇല്ലെങ്കിൽ ഉറപ്പായും വാട്ടർ പ്രൂഫിങ് നൽകിയതിന് ശേഷം മാത്രമേ പുട്ടി ചെയ്യാവൂ. പ്ലാസ്റ്ററിങ്ങിൻ്റെ എക്സ്പൻസ് കുറയ്ക്കാം എന്നുമാത്രമല്ല വീട് നനക്കാനോ മറ്റോ ബുദ്ധിമുട്ടേണ്ട ആവശ്യവുമില്ല.
Share this post