• Web desk
  • 03 Mar 2023

വായ്പകൾ എങ്ങനെ പെട്ടന്ന് അടച്ചു തീർക്കാം

ഒരിക്കൽ ലോൺ എടുത്താൽ പിന്നെ അതിന്റെ പലിശയടച്ച്  കാലം തീർക്കുന്നവരാവും ഭൂരിഭാഗം പേരും. എന്നാൽ പെട്ടന്ന് തന്നെ നമ്മുടെ ലോൺ അടച്ചു തീർക്കാനുള്ള വഴി കണ്ടെത്തിയാലോ 

വലിയൊരു തുക എല്ലാ മാസവും ഇ.എം.ഐ ആയി അടക്കാൻ കഴിയാത്ത കൊണ്ട് തന്നെ കാലാവധി കൂട്ടി തുക കുറക്കലാണ് എല്ലാവരും ചെയ്യുന്നത്. എന്നാൽ കാലാവധി കുറച് ഇ.എം.ഐ തുക കൂട്ടിയടക്കലാണ് നമ്മുടെ ലോൺ പെട്ടന്ന് അടച്ചു തീർക്കാനുള്ള ഏറ്റവും  നല്ലമാർഗം. 
 ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് നമ്മൾ കൊടുക്കുന്ന പലിശ കുറക്കാൻ സഹായിക്കും. കാലാവധി കൂടും തോറും നമ്മൾ പലിശ  കൂടുതൽ അടക്കേണ്ടി വരും.

​ഇനി ഇതിന് നിങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ നിങ്ങളുടെ ഇ.എം.ഐ എത്രയാണോ അതിനേക്കാൾ കൂടുതൽ തുക അടക്കാൻ ശ്രമിക്കുക . അത് ഓരോ മാസവും നിങ്ങൾക്ക് കഴിയുന്ന അത്രയാവാം. അത് എത്ര ചെറിയ തുകയാണെങ്കിലും കുഴപ്പമില്ല. ഇനി എല്ലാ മാസവും ഇങ്ങനെ അധിക തുക മാറ്റിവെക്കാൻ നിങ്ങകൾക്ക് കഴിയുന്നില്ലെങ്കിൽ വർഷത്തിൽ ഒരു ഇ.എം.ഐ അതികം അടയ്ക്കാം. അതായത് ഒരു വർഷത്തിൽ എല്ലാ മാസവും എന്ന കണക്കിൽ പത്രണ്ട് തവണ നിങ്ങളടക്കുന്ന ഇ.എം.ഐ പതിമൂന്ന് എണ്ണമാക്കുക. സാധാരണ നിങ്ങൾ എല്ലാ മാസവും അടക്കുന്നപോലെ ഒരു തുക വർഷത്തിൽ ഒരു തവണ അതികം അടക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നമുക്ക് മുതലിലേക്ക് കൂടുതൽ തുക അടക്കാൻ  കഴിയും. നമ്മുടെ പലിശ കുറക്കാനും കഴിയും 

മറ്റൊരു മാർഗം വായ്പ ടേക് ഓവർ ചെയ്യലാണ്. അതായത് നമ്മൾ ലോൺ എടുക്കുന്നസമയത് ചിലപ്പോൾ പത്ത്  ശതമാനം പലിശ നിരക്കുള്ള ഒരു ബാങ്കിൽ നിന്നാണ് എടുത്തതെങ്കിലും  പിന്നീട് നമുക്കത് വേണമെങ്കിൽ അതിനേക്കാൾ കുറഞ്ഞ പലിശനിരക്കുള്ള ബാങ്കിലേക്ക് ഷിഫ്റ്റ് ചെയ്യാൻ സാധിക്കും.അതായത് കുറഞ്ഞ  ശതമാനം പലിശഹാനിരക്കുള്ള  ബാങ്ക് നിങ്ങൾക്ക് കണ്ടെത്താൻ കഴിഞ്ഞാൽ നിങ്ങൾ നിലവിൽ വായ്പയെടുത്ത ബാങ്കിൽ നിന്നും അത് മാറ്റി മറ്റൊരു ബാങ്കിലോട്ട് മാറ്റാൻ  നിങ്ങൾക്ക് സാധിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ പലിശനിരക്ക് കുറയും. പെട്ടന്ന് തന്നെ നിങ്ങൾക്ക് ലോൺ അടച്ചു തീർക്കാനും കഴിയും
Share this post