- Web Desk
- 18 Mar 2023
ചിതലരിക്കുമെന്ന പേടി വേണ്ട. മരത്തിനു പകരക്കാരനായി WPC
വീട് വെക്കുമ്പോൾ എത്ര നല്ല മരം ഉപയോഗിച്ചാലും ഭാവിയിൽ ഇത് ചിതലരിക്കുമോ കാലാവസ്ഥ മാറുമ്പോൾ നാശം സംഭവിക്കുമോ എന്നോർത്ത് ടെൻഷൻ അടിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഇനി അത്തരം പേടി ഒന്നും വേണ്ട. പകരക്കാരനായി എത്തിയിരിക്കുകയാണ് WPCകൾ.
അതായത് വുഡ് പോളിമർ കൊമ്പോസിറ്റ്. മരപൊടിയിൽ പോളിമർ റസ്സിൽ മിക്സ് ചെയ്ത് അത് ചൂടാക്കി ഷൈപ് ചെയ്തെടുക്കുന്നതാണ് ഇത്. മരത്തടികൾ പോലെ കട്ടിയുള്ളതായും പ്ലേ വുഡ് ഷീറ്റുകൾ പോലെ കനം കുറഞ്ഞതായും ഇത് ലഭ്യമാണ്. ഇത്തരം ഷീറ്റുകളുടെ തിക്നസ് 18mm,12mm,6mm ഇങ്ങനെയാണ് വരുന്നത്.
ഏത് മരം ഉപയോഗിച്ചുള്ള ജനലുകളുടെയും വാതിലുകളുടേയും ഫ്രെയിമുകളും ഫുൾ വാതിലുകളും ഇൻ്റീരിയർ വർക്കുകളും WPC ഉപയോഗിച്ച് ചെയ്യാവുന്നതാണ്
ഒറ്റനോട്ടത്തിൽ മരം തന്നെ എന്ന് തോന്നിപ്പിക്കുന്ന അത്രയും പെർഫെക്ഷൻ ഇത് നൽകും.
എന്നാൽ ഒറിജിനൽ മരം അല്ലാത്തത് കൊണ്ട് തന്നെ എന്തെങ്കിലും അപകടം ഉണ്ടായാൽ തീ കത്തി പടരും എന്ന പേടി വേണ്ട. മാത്രവുമല്ല കാലാവസ്ഥ മാറുന്നതനുസരിച്ച് വിളളലോ മഴക്കാലത്ത് ചീർക്കലോ ഉണ്ടാവില്ല. നിറം മങ്ങാതെ നിലനിൽക്കുകയും ചെയ്യും.
പക്ഷേ നമ്മൾ തിരഞ്ഞെടുക്കുന്ന WPC കൾ ക്വാളിറ്റി ഉള്ളതാണെന്ന് ഉറപ്പുവരുത്തണം. ഭാരവും സാന്ദ്രതയും അതായത് ഡെനിസിറ്റി കൂടിയ WPC കൾ തിരഞ്ഞെടുക്കണം. 0.95 ക്വാളിറ്റിയുള്ള WPC യാണ്.
Share this post