• 24 Jul 2022

ഒരേ ബിൽഡറുടെ അടുത്ത് നിങ്ങൾ വീണ്ടും പോകുമോ?

 സി-സാറ്റ് (ഉപഭോക്തൃ സംതൃപ്തി) സ്‌കോറാണ് ഏതൊരു വ്യവസായത്തിന്റെയും വിജയത്തിന് അളവ് കോലാകുന്നത്.  റിയൽ എസ്റ്റേറ്റിന്റെ ബിസിനസ്സിന്‍റെ കാര്യവും വ്യത്യസ്തമല്ല. ഇന്ത്യൻ റിയൽ എസ്റ്റേറ്റിന്റെ നിലവിലുള്ള
സി-സാറ്റ് സ്‌കോർ 18 എന്ന കുറഞ്ഞ നമ്പറാണ്. അതിശയകരമെന്നു പറയട്ടെ, 10 വർഷം മുമ്പ്,  21.2 എന്ന നേരിയ വർദ്ധനവ് അതിലുണ്ടായിരുന്നു.

ലോകത്തിലെ പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് മാർക്കറ്റുകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് ഈ സ്കോർ. 60 ആണ് അവിടങ്ങളിലെ ശരാശരി ഉപഭോക്തൃ സംതൃപ്തി സ്കോർ. ഈ കുറഞ്ഞ സ്കോർ ഒരു ഹൗസിങ്ങ് മാർക്കറ്റിനെ സംബന്ധിച്ചിടത്തോളം ആശങ്കയുണർത്തുന്ന ആപൽസൂചനയാണ്. റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പ്രകടനം വിലയിരുത്തുന്നതിനുള്ള ഏറ്റവും ശാസ്ത്രീയമായ മാർഗമാണ് സി-സാറ്റ് സ്കോർ. വാങ്ങുന്ന ഉൽപന്നത്തിലുള്ള സംതൃപ്തിയും അതേ ഡവലപ്പറിൽ നിന്ന് പിന്നീട് വാങ്ങാനുള്ള സാധ്യതയും സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും റഫർ ചെയ്യുന്നതുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. 

കേടുപാടുകളില്ലാത്ത വീടും സമയബന്ധിതമായി കൈമാറ്റം ചെയ്യപ്പെടുന്നതും 14% ഉപഭോക്താക്കൾക്ക് മാത്രം ലഭിക്കുന്ന ആഡംബരമാണ്. 12% ഉപഭോക്താക്കൾ മാത്രമാണ് ഇന്ത്യയിൽ ഒരു ബിൽഡറെ രണ്ടാം തവണയും സമീപിക്കുന്നത്.  ഏറ്റവും ഉയർന്ന സാറ്റ് സ്‌കോറുള്ള ഇന്ത്യൻ നഗരം പൂനെയാണ. 34 ആണ് അവിടത്തേത്.  ഏറ്റവും താഴ്ന്ന സ്കോറുള്ളത് നോയിഡയിലാണ്. 

പ്രോജക്റ്റിലുണ്ടാകുന്ന കാലതാമസം, മറഞ്ഞിരിക്കുന്ന ചിലവുകൾ തുടങ്ങിയവയാണ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നത്. പ്രൊഫഷണൽ ഫെസിലിറ്റി മാനേജ്മെന്റ് ഏജൻസികൾ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് 
84% ഉപഭോക്താക്കളും വിശ്വസിക്കുന്നത്. അവരുടെ ഇടപെടലിലൂടെ ബിൽഡർമാരും ഉപഭോക്താക്കളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും കൂടുതല്‍ നല്ല സേവനങ്ങള്‍ വീട് വാങ്ങുന്നവർക്ക് ലഭ്യമാകുകയും ചെയ്യും.

Share this post