- Web Admin
- 31 Jul 2023
ലണ്ടനിലെ ഏറ്റവും വലിയ 'റിയൽ എസ്റ്റേറ്റ് ഡീൽ' സ്വന്തമാക്കിയത് ഇന്ത്യക്കാരൻ
ഇന്ത്യൻ കോടീശ്വരൻ രവി റൂഇയയുടെ ലണ്ടനിലെ കൊട്ടാര സമാനമായ വീട് കണ്ടിട്ടുണ്ടോ .
ലണ്ടനിലെ റീജന്റ്‌സ് പാര്‍ക്കിൽ 25,800 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളതാണ് ഹാനോവര്‍ ലോജ് എന്ന സൗധം. ലണ്ടനിലെ ഏറ്റവും വലിയ ഭവന വില്പനകളിൽ ഒന്നാണിത് .
ഇന്ത്യൻ രൂപ 1191 കോടി രൂപ വിലമതിക്കുന്നതാണ് ഹാനോവര്‍ ലോജ്
11 ബെഡ് റൂമുകൾ ,15 ബാത്റൂമുകൾ സ്വിമ്മിങ് പൂൾ, ജിം ,സ്റ്റാഫ് അക്കോമഡേഷൻ റൂം, തുടങ്ങി വലിയ ആഡംബര സൗകര്യങ്ങൾ ഇവിടെയുണ്ട്
മള്‍ട്ടിനാഷണല്‍ കോണ്‍ഗ്ലോമറേറ്റ് കമ്പനിയായ എസ്സാര്‍ ഗ്രൂപ്പിന്റെ സഹ-സ്ഥാപകനാണ് രവി റൂഇയ. എസ്സാര്‍ ഗ്രൂപ്പിന് സ്റ്റീല്‍, എണ്ണ, വാതകം, കപ്പല്‍ഗതാഗതം, വൈദ്യുതി, അടിസ്ഥാന സൗകര്യങ്ങള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകളില്‍ ബിസിനസുണ്ട്.
ഇന്‍വെസ്റ്റ് യുഗിന്റെ മുന്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ ഗോഞ്ചരെങ്കോ ഇവിടെ താമസിച്ചിരുന്നു .ഈ മാളിക നിലവിൽ നിർമ്മാണത്തിലാണെന്നും ആകർഷകമായ നിക്ഷേപ സാധ്യതയാണ് ഈ വസ്തുവിലുള്ള അവരുടെ താൽപ്പര്യത്തിന് കാരണമായതെന്നും റൂയ ഫാമിലി ഓഫീസിന്റെ വക്താവ് വില്യം റെഗോ പറഞ്ഞു.
കൊട്ടാര സമാനമായ ഈ മാളിക ആരെയും ആകർഷിക്കുന്നതാണ്
Share this post