• Web Desk
  • 20 Feb 2023

ഭവന വായ്പയെടുത്തിട്ടുണ്ടോ? ഇനി കൂടുതൽ തുക മാറ്റി വെച്ചോളൂ .

റിസർവ് ബാങ്ക് റിപ്പോ നിരക്ക് വീണ്ടും കൂട്ടിയ  വാർത്ത കണ്ടില്ലേ. ഇത് നമ്മളെ എങ്ങനെ ബാധിക്കുമെന്നറിയാമോ. 

റിസർവ് ബാങ്ക് മറ്റ്  ബാങ്കുകൾക്ക് നൽകുന്ന ഹ്രസ്വകാല ഫണ്ടുകൾക്ക് ഈടാക്കുന്ന പലിശ നിരക്കാണ് റിപ്പോ നിരക്ക്.  റിസർവ്   ബാങ്ക് ഈ നിരക്ക് വർധിപ്പിച്ചാൽ നമ്മൾ വായ്പയെടുക്കുന്ന ബാങ്കുകൾ പലിശനിരക്ക് വർധിപ്പിക്കും. 

പണപ്പെരുപ്പം കുറയുന്ന സാഹചര്യത്തിൽ റിസർവ് ബാങ്ക് ഇത്തവണത്തെ റിപ്പോ നിരക്ക് വർധന കാൽ ശതമാനത്തിലൊതുക്കിയിരിക്കുകയാണ്.അതായത് റിപ്പോ നിരക്ക് 0.25 ശതമാനം വർധിപ്പിച്ചു.  

തുടർച്ചയായ ആറാം തവണയാണ് റിപ്പോ നിരക്ക് കൂട്ടുന്നത്. ഇതോടെ നിരക്ക് 6.25 ശതമാനത്തിൽ നിന്ന് 6.50 ശതമാനമായി ഉയർന്നു. 
ഇനിമുതൽ വരുമാനത്തിൽ നിന്ന് കൂടുതൽ തുക വായ്പ അടക്കാനായി നമ്മൾ മാറ്റി വെക്കേണ്ടി വരും .ഹോം ലോൺ മുതൽ , പേഴ്സണൽ ലോൺ വരെയുള്ള എല്ലാത്തിനും വില കൂടും, വീട്, കാർ, വിദ്യാഭ്യാവ,വ്യക്തിഗത വായ്പകൾ എന്നിവയുടെയെല്ലാം നിരക്കുകൾ വർധിക്കും.
കൂടുതൽ ഇഎംഐ അടയ്ക്കേണ്ടി വരും.

തുടർച്ചയായി 10 മാസമായി റിസർവ്  ബാങ്കിന്റെ ലക്ഷ്യത്തേക്കാൾ ഉയർന്ന പണപ്പെരുപ്പത്തിന്റെ പശ്ചാത്തലത്തിലാണ് നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം

നിങ്ങളുടെ പലിശ  നിരക്ക് കൂട്ടിയൊ അല്ലെങ്കിൽ തിരിച്ചടവ് കാലാവധി കൂട്ടിയോ ആണ് ബാങ്ക് ഇത് ഈടാക്കുന്നത്.  ഇക്കാര്യം നിങ്ങളെ എസ്.എം.എസ് വഴിയോ ഈമെയിൽ വഴിയോ ബാങ്ക് അറിയിച്ചിട്ടുണ്ടാവും. ബാങ്കിലെ സാദാരണ മെസ്സേജുകൾ പലരും അവഗണിക്കാരാണ് പതിവ്. എന്നാൽ അത്തരത്തിൽ ഇത് തള്ളിക്കളയരുത് .

കാലാവധി കൂട്ടാതെ ഇ.എം.ഐ കൂട്ടലാണ് ഏറ്റവും നല്ലത്. കാലാവധി കൂടുമ്പോൾ നമ്മൾ കൂടുതൽ പണം അടക്കേണ്ടി വരും. എന്നാൽ പെട്ടന്ന് ഇ.എം.ഐ കൂട്ടുക എന്നുള്ളത് സാധ്യമാവാത്തവരും ഉണ്ട്. അത്കൊണ്ട് നിങ്ങൾക്ക് ഉചിതമായത് ഉടൻ തന്നെ ബാങ്കിനെ അറിയിക്കേണ്ടതാണ്
Share this post