• Web Admin
  • 08 Feb 2023

സംസ്ഥാന ബജറ്റിൽ എന്തൊക്കെ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങൾ.

സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ വരുമാനം ലക്ഷ്യമിട്ട് വിവിധ നികുതി നിരക്കുകൾ വർധിപ്പിക്കാനും പെട്രോളിനും മദ്യത്തിനും സെസ് ഏർപ്പെടുത്താനും സംസ്ഥാന ബജറ്റിൽ തീരുമാനമായത് നിങ്ങൾ ശ്രദ്ധിച്ചോ

എന്നൽ ഇതിനൊക്കെ പുറമെ ഭവന നിർമ്മാണത്തേയും റിയൽ എസ്റ്റേറ്റ് രംഗത്തേയും ബാധിക്കുന്ന ചില പ്രഖ്യാപനങ്ങൾ കൂടി വന്നിട്ടുണ്ട് 

തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനികുതി വർധിപ്പിച്ച് 1,000 കോടി രൂപയുടെ അധിക വരുമാനം തദ്ദേശ സ്ഥാപനങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.

കെട്ടിട നികുതി, അപേക്ഷാഫീസ്, പരിശോധന ഫീസ്, പെർമിറ്റ് ഫീസ് എന്നിവ പരിഷ്കരിച്ചു.ഫ്ലാറ്റ് രജിസ്‌ട്രേഷൻ നികുതിയും 2% കൂടും.
സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാനത്തിൽ കുറവുവരുത്തിയിരുന്ന ഫ്‌ളാറ്റ് അപാർട്മെന്റ് എന്നിവയുടെ മുദ്രവില 5% നിന്നും 7% ആവും 

ഇതിനുപുറമെ ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമിച്ചതും  ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്കും പ്രത്യേക നികുതിയും  ചുമത്തും.

മൈനിങ് ആൻഡ് ജിയോളജി മേഖലയിൽ പാറയുടെ തരവും  വലുപ്പവും  അടിസ്ഥാനമാക്കി വിത്യസ്ത വില സംവിധാനം ഏർപെടുത്തുമെന്നാണ് ബജറ്റിൽ  പറഞ്ഞ മറ്റൊരു കാര്യം .അതായത്  വീടിനു മാത്രമല്ല. മണ്ണ്,മണൽ, പാറ തുടങ്ങിയവയുടെ വിലയും കൂടും. ഇത് നമ്മുടെ വീട് നിർമ്മാണ ചെലവ് കൂട്ടുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ 

ഭൂമിയുടെ ന്യായവില 20 % ഉയർത്തിയുയതോടെ രജിസ്‌ട്രേഷൻ  നിരക്കിൽ വൻ വർദ്ധനവ് വരും. സർക്കാർ ഭൂമിയുടെ പാട്ട വാടക ഭൂമിയുടെ  ന്യായവില അടിസ്ഥാനമാക്കിയുള്ളതാവുമെന്നും ബജറ്റിൽ പറയുന്നുണ്ട് .
Share this post