- Chinju MA
- 03 Mar 2025
പോക്കറ്റ് കാലിയാകാതെയും വീട് സുന്ദരമാക്കാം; പെയിന്റ് അടിക്കുമ്പോൾ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
പുതുതായി പണി കഴിപ്പിച്ച വീടായാലും വർഷങ്ങളായി താമസിക്കുന്ന വീടായാലും എപ്പോഴും പെയിന്റ് അടിച്ച് മനോഹരമാക്കി വെക്കാൻ ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ അതിനുവേണ്ടി വരുന്ന ചിലവ് ആലോചിച്ചാൽ വർഷങ്ങൾ കൂടുമ്പോഴോ അല്ലെങ്കിൽ കുടുംബത്തിൽ ഏതെങ്കിലും വിശേഷ സന്ദർഭങ്ങൾ വരുമ്പോഴോ മാത്രമാണ് പലരും പെയിന്റ് അടിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്.
പെയിന്റടി ചിലവൊക്കെ സ്‌ക്വയർ ഫീറ്റ് നിരക്കിലേക്ക് മാറിയതോടെ ബജറ്റ് ഉദ്ദേശിക്കുന്നിടത്ത് നിന്നെന്നും വരില്ല. എന്നാൽ കുറച്ചൊക്കെ ഒന്ന് ശ്രദ്ധിക്കുകയാണെങ്കിൽ മികച്ച ഭംഗിയിൽ പോക്കറ്റിന് ഇണങ്ങിയ രീതിയിൽ പെയിന്റിംഗ് ചെയ്തു തീർക്കാം അതിനുള്ള ചില പൊടി കൈകൾ ഒന്ന് നോക്കിയാലോ.
- ഉപയോഗം നോക്കി നിറം തിരഞ്ഞെടുക്കാം
ആദ്യപടിയായി കളർ സെലക്ടിങ് എന്ന കടമ്പയാണ്. ഇതിൽ പ്രധാനമായും ശ്രെദ്ധിക്കേണ്ടത് കളർ സെലക്ഷനാണ്. നമ്മുടെ ഫേവറൈറ് കളർ ചിലപ്പോൾ വീടിനു ചേരണമെന്നില്ല.
ഓരോ ഇടത്തിനും അനുയോജ്യമായവ ആലോചിച്ചു മാത്രം ഉറപ്പിക്കുക. ഉദാഹരണത്തിന് കുട്ടികളുടെ റൂം ന് പിങ്ക്, ലൈറ്റ് മഞ്ഞ, വൈറ്റ് പോലെയുള്ള ലൈറ്റ് ഷേഡ് കളർ ഉപയോഗിക്കാം. ലിവിങ് ൽ ലൈറ്റ് ന് (സൂര്യ പ്രകാശത്തിന് )അനുസരിച് കളർ കൊടുക്കാം. അഴുക്ക് പുരളാൻ സാധ്യതയുള്ള വർക്ക് ഏരിയ, കുക്കിംഗ് ഏരിയ എന്നിവയ്ക്കു ഡാർക്ക് ഷേഡ് ഉപയോഗിക്കാം.ഡൈനിംഗ് ഏരിയ ൽ അല്പം ഡാർക്ക് ഷേഡ് കൊടുക്കുന്നതിൽ തെറ്റില്ല.
ഇനിയിപ്പോൾ എക്സ്റ്റീരിയറിൽ ആണെങ്കിൽ ഇടവിട്ട് വരുന്ന വേനലിനെയും മഴയെയും ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന നമ്മുടെ നാടിന്റെ കാലാവസ്ഥാ പാരമ്പര്യം മുന്നിൽ കണ്ടുവേണം കളർ പ്ലാൻ ചെയ്യാൻ.
- വിലയും ഗുണവും മുഖ്യം
കളർ ഫിക്സ് ആയാൽ പിന്നെ അടുത്തപടി പർച്ചേസ് ആണ്. ആവശ്യമായത് ഒരുമിച്ച് വാങ്ങിക്കുന്നതാണ് കീശയ്ക്കു നല്ലത്. കൂടാതെ ഘട്ടം ഘട്ടമായി വാങ്ങാൻ നോക്കിയാൽ തിരഞ്ഞെടുത്ത ഷേഡ് പിന്നീട് കിട്ടണമെന്നുമില്ല.
പെയിന്റ് ന്റെ സ്വഭാവം, (സിമന്റ് പെയിന്റ് വേണോ അതോ ഏമൽഷൻ വേണോ) എന്ന് തീരുമാനിക്കും പോലെ തന്നെയാണ് പരമ്പരാഗത ബ്രഷ് വേണോ അതോ റോളർ ബ്രഷ് വേണോ എന്ന് തീരുമാനിക്കുന്നതും.
എമൽഷൻ ഉപയോഗിച്ചാൽ കറ തുടച്ചെടുക്കാം എന്നത് ഒരു അഡ്വാൻടേജ് ആണ്. അതുപോലെ റോളർ ബ്രഷ് ൽ താരതമ്യേനെ കുറച്ച് പെയിന്റ് മതിയാകും, നമുക്ക് തന്നെ ബ്രഷ് ചെയ്യാനുമാവും.
സിമെന്റ് പ്രതലത്തിൽ സുഷിരങ്ങൾ ഉണ്ടെങ്കിൽ പുട്ടി ഇട്ട് ഫില്ല് ചെയ്തതിന് ശേഷം ഫസ്റ്റ് കോട്ട് അടിക്കാം. രണ്ട് കോട്ട് പെയിന്റ് ആണ് സാധാരണ അടിക്കാറ്, അതിൽ തന്നെ ഫസ്റ്റ് കോട്ട് ഉണങ്ങിയതിനു ശേഷമേ അടുത്തത് അപ്ലൈ ചെയ്യാവു.കൂടാതെ ടെറസിൽ വാട്ടർ പ്രൂഫ് കോട്ടിങ് കൊടുക്കുന്നതും നല്ലതായിരിക്കും.
- പ്രൈമർ മസ്‌റ്റാണെ
പുതിയ വീടാണ് പെയിന്റ് ചെയ്യുന്നതെങ്കിൽ പ്ലാസ്റ്ററിങ് നന്നായി ഉണങ്ങിയതിനുശേഷം മാത്രമേ പ്രൈമർ ഭിത്തിയിൽ അടിക്കാവൂ. റീ പെയിന്റിംഗ് ആണെങ്കിൽ പഴയ പെയിന്റ് ഉരച്ച് കളഞ്ഞ്, കഴുകി വൃത്തിയാക്കി, പ്രൈമർ അടിച്ചതിനുശേഷമേ പുതിയത് അടിക്കാവൂ. പെയിന്റിങ് കോൺട്രാക്ടിനു കൊടുക്കുന്നവർ രണ്ടു കോട്ട് പ്രൈമറും അടിക്കുന്നുണ്ടെന്നും ഉറപ്പാക്കണം.
ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സിലാക്കി മാർക്കറ്റിൽ ലഭ്യമായ പെയിന്റുകൾ വിലയും ഗുണവും താരതമ്യം ചെയ്ത് തിരഞ്ഞെടുത്ത് കൃത്യമായ മാർഗ നിർദ്ദേശങ്ങൾ പാലിച്ച് അടിക്കുകയാണെങ്കിൽ മികച്ച ഗുണനിലവാരത്തിൽ ബജറ്റ് ഫ്രണ്ട്ലിയായി തന്നെ വീട് പെയിന്റ് ചെയ്തു തീർക്കുവാനാകും.
Share this post