• Chinju MA
  • 10 Mar 2025

നിസ്സാരമാക്കരുത് അടുക്കള കാര്യം; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഇന്നത്തെ മിക്ക വീടുകളിലെയും തീൻ മേശ സ്വിഗിയും സോമാറ്റൊയും പോലുള്ള ആപ്പുകൾ ആണ് ഭരിക്കുന്നതെങ്കിലും ഇപ്പോളും വീട്ടിൽ ഒഴിച്ചുകൂടാനാകാത്ത ഇടമാണ് അടുക്കള. അമ്മമാരുടെ തട്ടകവും, ചിലപ്പോൾ പലരുടെയും പരീക്ഷണ ശാലകളുമാകാറുണ്ട് ഇവിടം. മാറി വരുന്ന ആഹാര സംസ്കാരത്തിനനുസരിച് നമ്മുടെ അടുക്കളകളും മാറിയിരിക്കുന്നു. പതിനായിരങ്ങൾ മുതൽ കോടി കണക്കിനാണ്  അടുക്കള മോഡി കൂട്ടാൻ പലരും ചിലവാക്കുന്നത്.
എൽ ഷേപ്പ്, യു ഷേപ്പ്, ഐലൻഡ് കിച്ചൻ ഇങ്ങനെ പോകുന്നു മോഡുലർ കിച്ചന്റെ പല വേരിയന്റുകൾ. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വീട്ടിലുള്ള എല്ലാവരെയും വട്ടം ചുറ്റിക്കും ഈ അടുക്കള. അതുകൊണ്ട് തന്നെ അടുക്കള ക്രമീകരിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

  • തിങ്ങി ഞെരുങ്ങരുത് അടുക്കള 

 കാറ്റും വെളിച്ചവും പരമാവധി സ്വാഭാവികമായി കയറുന്ന നിർമ്മാണ രീതിയാണ് എപ്പോഴും അടുക്കളയ്ക്ക് നല്ലത്. വെന്റിലേഷനിലൂടെ വായു സഞ്ചാരം ഉറപ്പാക്കാം. വായു സഞ്ചാരം പോലെ പ്രധാനപ്പെട്ടതാണ് പാചകം ചെയുമ്പോൾ ഉണ്ടാകുന്ന മണവും പുകയും പുറന്തള്ളുക എന്നത് ഇവ കൃത്യമായി എക്സോസ്റ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കിയിരിക്കണം. കബോർഡ്, റിഫ്രിഡ്ജിറേറ്റർ, ചില്ല് അലമാരകൾ എന്നിവ സ്ഥാപിക്കുമ്പോൾ  ഇരുളടഞ്ഞ അവസ്ഥ ഉണ്ടാവരുത്.
ക്യാബിനറ്റുകളും ഡ്രോയറുകളും കൃത്യമായി തുറക്കാനും ഒരിടത്തു നിന്നും അടുത്ത ഇടത്തേക്ക് തടസ്സം ഇല്ലാതെ നടന്നു നീങ്ങാനുമുള്ള സ്ഥലം എപ്പോഴും അടുക്കളയിൽ ഉണ്ടാവണം. ഒന്നിലധികം ആളുകൾക്ക് കൈകാര്യം ചെയ്യാനുള്ള സ്ഥല വിസ്തൃതി ഉറപ്പാക്കിക്കൊണ്ടു വേണം അടുക്കള ഒരുക്കാൻ. അടുക്കള ഉപകരണങ്ങളും ഫിക്സ്ചറുകളും സ്ഥാപിക്കുമ്പോൾ അവ ഏതു സ്ഥാനത്ത് വയ്ക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ധാരണ വേണം.

  • ഭംഗി മാത്രം പോര

അടുക്കളയിൽ നിർമാണ സാമഗ്രികളുടെ ഭംഗി മാത്രം തേടി പോകരുത്.അങ്ങനെ ചെയ്താൽ നമ്മുടെ ജോലി ഭാരം ഇരട്ടി ആയേക്കാം. വൃത്തിയാക്കാൻ എളുപ്പമുള്ള മെറ്റീരിയൽസ് തന്നെ ഉപയോഗിക്കണം. കൗണ്ടര്‍ടോപ്പുകളിൽ ഗ്രാനൈറ്റ് ക്വാര്‍ട്‌സ് എന്നിവയും  വീട്ടുപകരണങ്ങള്‍ക്കായി സ്റ്റെയിന്‍ലെസ് സ്റ്റീലും  ഉപയോഗിക്കുന്നതാണ് ഉചിതം. കൂടാതെ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ ഫുഡ് ഗ്രേഡ് യൂട്ടൻസിൽസ് ആണെന്ന് ഉറപ്പാക്കുകയും വേണം.

  • ടാസ്ക് ആകരുത് വൃത്തിയാക്കൽ 

കൂക്കിംഗ് തന്നെ ഒരു ടാസ്ക് ആകുമ്പോൾ ക്ലീനിങ് തലവേദനയാകാതെ നോക്കണം. അതിനായി കുക്കിംഗ്‌ ഏരിയക്ക് അടുത്ത് തന്നെ വാഷിങ് സിങ്ക് കൊടുക്കുന്നതാവും ഉത്തമം. പ്രീ പ്രോസസ്സിംഗ് ഏരിയ(ക്ലീനിങ്, കട്ടിങ്, വാഷിങ് ) സിങ്കിന് മറ്റൊരു വശത്തായും ക്രമീകരിക്കാം. 

  • വേണം ട്രയാങ്കിൾ കിച്ചൻ 

 സ്റ്റൗവ്വും സിങ്കും റഫ്രിജറേറ്ററുമാണ് അടുക്കളയിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന കാര്യങ്ങൾ.
ഇവ അകലത്തിൽ സ്ഥാപിക്കുന്നത് ബുദ്ധിമുട്ടിനിടയാക്കും. സ്റ്റൗ, സിങ്ക്, റഫ്രിജറേറ്റർ എന്നിവ ഒരേപോലെ നടന്നെത്താവുന്ന അകലത്തിൽ സ്ഥാപിക്കുന്ന കിച്ചൻ ട്രയാങ്കിൾ എന്ന സംവിധാനത്തിൽ വേണം എപ്പോഴും അടുക്കള ഒരുക്കുവാൻ. അടുക്കള ജോലി എളുപ്പമാക്കാനും വെള്ളം, ഗ്യാസ്, വൈദ്യുതി എന്നിവ അമിതമായി പാഴായി പോകാതിരിക്കാനും ഇത് ഗുണം ചെയ്യും.
Share this post